Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅതിജീവനവും...

അതിജീവനവും അടയാളപ്പെടുത്തലുമായി 'ഉരു'

text_fields
bookmark_border
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ഇ.എം. അഷറഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം 'ഉരു' കലാഭവനിൽ പ്രമു​ഖരടങ്ങുന്ന നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. അ​റ​ബ് വ്യാ​പാ​രി​ക​ളു​മാ​യി ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​മു​ള്ള ബേ​പ്പൂ​രി​ലെ ഉ​രു നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടതാ​ണ് ചി​ത്ര​ത്തിന്‍റെ ഇതിവൃത്തം. ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ തേടി കുടിയേറിയ പ്രവാസികൾ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും സിനിമ വരച്ചുകാട്ടുന്നു. കോഴിക്കോട് ബേപ്പൂരിലെ ഉരു നിര്‍മാണ കേന്ദ്രത്തില്‍ ചിത്രീകരിച്ച സിനിമ പരമ്പരാഗത ഉരു നിര്‍മാണത്തിന്‍റെ ചരിത്ര പശ്ചാത്തലം വിശദീകരിക്കുന്നു. എ​ഴു​ത്തു​കാ​ര​നും പ്ര​വാ​സി വ്യ​വ​സാ​യി​യു​മാ​യ മ​ൻ​സൂ​ർ പ​ള്ളു​ർ ആണ്​ നിർമാണം. മാമുക്കോയ ശ്രീധരന്‍ മൂത്താശാരിയായി വേഷമിടുന്നു. ബേപ്പൂര്‍, മോന്താല്‍ പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം. ഉരുനിര്‍മാണ കേന്ദ്രത്തിലെ ആശാരിമാരും അഭിനയിച്ചിട്ടുണ്ട്. റിലീസിന് മുമ്പുതന്നെ നാലാമത് പ്രേംനസീർ പുരസ്കാരങ്ങളിൽ മൂന്നെണ്ണം ഉരുവിനെ തേടിയെത്തിയിരുന്നു. ജോൺ​ ബ്രിട്ടാസ്​ എം.പി, പെരുമ്പടവം ​ശ്രീധരൻ, എം.എം. ഹസൻ, പന്തളം സുധാകരൻ, പ്രഭാവർമ, സൂര്യ കൃഷ്ണമൂർത്തി, രാജീവ്​ നാഥ്​, ശരത്​, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്​ ഡയറക്ടർ പി.എസ്.​ ശ്രീകല, ഷാജി എൻ.കരുൺ, മുഖ്യമ​ന്ത്രിയുടെ ഭാര്യ കമല, മകൾ വീണ തുടങ്ങിയവർ സിനിമ കാണാനെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story