Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്ധനം കടം വാങ്ങേണ്ട...

ഇന്ധനം കടം വാങ്ങേണ്ട സ്ഥിതിയിൽ പൊലീസ്​

text_fields
bookmark_border
തിരുവനന്തപുരം: പൊലീസിന്‍റെ ഇന്ധന ചെലവ്​ ചുരുക്കണമെന്ന സർക്കാർ നിർദേശത്തിനു​ പിന്നാലെ, തലസ്ഥാനത്ത്​ പമ്പുകളിൽനിന്ന്​ ഇന്ധനം കടംവാങ്ങി നിറക്കാൻ നിർദേശം. പൊലീസിന്​ ഇന്ധനം വാങ്ങുന്നതിന്​ അനുവദിച്ച ഇക്കൊല്ലത്തെ ഫണ്ട്​ തീർന്നതോടെയാണ്​ പ്രതിസന്ധി. പേരൂർക്കട എസ്​.എ.പിയിലെ പൊലീസിന്‍റെ പമ്പിൽ നിന്നാണ്​ തലസ്ഥാനത്തെ പൊലീസ്​ വാഹനങ്ങൾക്ക്​ ഇന്ധനം നിറക്കുന്നത്​. അവിടേക്ക്​ ഇന്ധനം വാങ്ങുന്നതിനുള്ള ഫണ്ടാണ്​ തീർന്നത്​. കൂടുതൽ ഫണ്ട്​ അനുവദിക്കണമെന്ന ആവശ്യം സർക്കാർ തള്ളി. പ്രതിസന്ധി രൂക്ഷമായതോടെ, കെ.എസ്​.ആർ.ടി.സിയുടെ പമ്പിൽനിന്ന്​ കടമായി ഇന്ധനം അടിക്കാനോ സ്വകാര്യ പമ്പിൽ കടംപറയാനോ ആണ്​ നിർദേശം. വാഹനങ്ങൾക്ക്​ ഇന്ധനം കണ്ടെത്താനുള്ള ചുമതല ഇതോടെ, ഉദ്യോഗസ്ഥർക്കായി. പൊലീസ്​ വാഹനങ്ങളുടെ ഇന്ധന ഉപയോഗം കൂടുന്നെന്നും ഇത്​ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നെന്നും ആഭ്യന്തര വകുപ്പ്​ കുറ്റപ്പെടുത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story