Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരിച്ചിട്ടപാറയിൽ...

തിരിച്ചിട്ടപാറയിൽ കേരകർഷകർ കേരഗ്രാമ വിളംബരം നടത്തി

text_fields
bookmark_border
തിരിച്ചിട്ടപാറയിൽ കേരകർഷകർ കേരഗ്രാമ വിളംബരം നടത്തി
cancel
നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിലെ തിരിച്ചിട്ടപാറയിൽ കേര കർഷകർ കേരഗ്രാമ വിളംബരം നടത്തി. ആനാട് കൃഷിഭവന്‍റെയും കേരസമിതിയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. ഫാം ടൂറിസത്തിന്‍റെ സാധ്യതയും തിരിച്ചിട്ടപാറയുടെ ചരിത്ര പശ്ചാത്തലവും അധികൃതരുടെ ശ്രദ്ധയിൽപെടുത്താനും പാറയിലെ കുരങ്ങന്മാർ സമീപപ്രദേശങ്ങളിലുണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരം കാണാനും യോഗം തീരുമാനിച്ചു. പഞ്ചായത്തംഗം ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. ചുള്ളിമാനൂർ രവീന്ദ്രൻനായർ അധ്യക്ഷതവഹിച്ചു. വേങ്കവിള രവീന്ദ്രൻ നായർ, എസ്. ജയകുമാർ, എം. ജയചന്ദ്രൻനായർ എന്നിവർ സംസാരിച്ചു. കാപ്​ഷൻ ആനാട് ഗ്രാമപഞ്ചായത്തിലെ തിരിച്ചിട്ടപാറയിൽ കേരകർഷകർ കേരഗ്രാമ വിളംബരം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story