Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിരത്തുകളില്‍ അപകടം...

നിരത്തുകളില്‍ അപകടം പെരുകുന്നു; റോഡ് സുരക്ഷ അതോറിറ്റി പ്രവര്‍ത്തനം നിര്‍ജീവം

text_fields
bookmark_border
*റോഡ് സുരക്ഷ പദ്ധതികള്‍ നടപ്പാക്കാനോ ബോധവത്​കരണം നടത്താനോ അതോറിറ്റിക്ക് കഴിയുന്നില്ല അമ്പലത്തറ: നിരത്തുകളിൽ അപകടങ്ങള്‍ വർധിക്കുമ്പോഴും റോഡ് സുരക്ഷ അതോറിറ്റിയുടെ പ്രവര്‍ത്തനം ജില്ലയില്‍ നിര്‍ജീവം. റോഡുകളിൽ അപകടങ്ങള്‍ പെരുകിയതോടെയാണ്​ 2007ൽ ഗതാഗത മന്ത്രി ചെയര്‍മാനായി റോഡ് സുരക്ഷ അതോറിറ്റി രൂപവത്​കരിച്ചത്. പൊതുമരാമത്ത് മന്ത്രി, ചീഫ് സെക്രട്ടറി ഉൾപ്പെടെ 21 അംഗങ്ങളാണുള്ളത്. കോടിക്കണക്കിന് രൂപ നീക്കിവെച്ചിട്ടും ജില്ലയില്‍ റോഡ് സുരക്ഷക്ക് ആവശ്യമായ പദ്ധതികള്‍ നടപ്പാക്കാനോ ബോധവത്​കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ അതോറിറ്റിക്ക് കഴിയുന്നില്ല. റോഡുകളില്‍ ദിശാസൂചിക ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിക്കുമെന്നും സ്കൂള്‍തലം മുതല്‍ ട്രാഫിക്ക് ബോധവത്​കരണം നടത്തുമെന്നും ഇടക്കിടെ പ്രഖ്യാപനം നടത്തുന്നതല്ലാതെ അപകടങ്ങള്‍ കുറക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാകുന്നില്ല. നാറ്റ്പാക് നടത്തിയ പഠനങ്ങളില്‍ പകുതിയോളം അപകടങ്ങളും വാഹനങ്ങള്‍ ഓടിക്കുന്നവരുടെ അശ്രദ്ധ മൂലമാണെന്ന്​ കണ്ടെത്തിയിരുന്നു. റോഡുകളിൽ ദിശാസൂചനകൾ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാണെന്ന് വ‍്യക്തമാക്കിയിരുന്നു. ലൈന്‍ ട്രാഫിക്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിസ്മരിച്ചാണ് പലരും നിയന്ത്രണങ്ങളില്ലാതെ കുതിപ്പ് നടത്തുന്നത്. ഒരു ലൈനില്‍നിന്ന്​ മറ്റൊന്നിലേക്ക് മാറുമ്പോള്‍ പിന്നില്‍നിന്ന്​ എത്തുന്ന വാഹനങ്ങള്‍ക്ക് സിഗ്​നല്‍ നല്‍കണമെന്ന കാര്യംപോലും നിരത്തിലെത്തുമ്പോള്‍ പലരും വിസ്മരിക്കുന്നു. ഇതിന് കൃത്യമായി ബോധവത്​കരണം നടത്തേണ്ട അതോറിറ്റി വർഷങ്ങളായി നോക്കുകുത്തിയാണ്. ഇടറോഡുകളില്‍പോലും രാത്രിയെന്നോ പകലെ​ന്നോ വ്യത്യാസമില്ലാതെ ടിപ്പർ ലോറികളും സ്വകാര്യ ബസുകളും ബൈക്ക് റേസര്‍മാരും മരണപ്പാച്ചിൽ നടത്തുന്നു. ടിപ്പറുകളിലും സ്വകാര്യ ബസുകളിലും വേഗപ്പൂട്ട് വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കിലും മിക്ക വാഹനങ്ങളും അവ സ്ഥാപിക്കാറില്ല. ഇത്തരം വാഹനങ്ങളിലെ വേഗപ്പൂട്ട് പരിശോധിക്കാൻ മോട്ടോർ വാഹനവകുപ്പ്​ മെനക്കെടാറില്ല. ചിലയിടങ്ങളിൽ ഡിവൈഡറുകളും മീഡിയനും സിഗന്ല്‍ ലൈറ്റുകളും ദൂരെനിന്ന്​ വരുന്ന വാഹനയാത്രികര്‍ക്ക് കൃത‍്യമായി കാണാന്‍ കഴിയാത്തരീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. റോഡുകളുടെ അശാസ്ത്രീയ നിർമാണത്തെക്കുറിച്ച് നിരവധി പരാതികള്‍ ഉയർന്നെങ്കിലും പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ഓട്ടോമോട്ടീവ് റിസര്‍ച്ച് ഇന്ത്യയുടെ അംഗീകാരത്തോടെ പുറത്തിറിക്കുന്ന വാഹനങ്ങളുടെ പാർട്ട്​ സീല്‍പോലും മാറ്റംവരുത്തരുതെന്നാണ്​ നിയമം. ഇത്​ കാറ്റിൽ പറത്തി ബൈക്കുകളില്‍ സെലന്‍സര്‍, മഡ്ഗാര്‍ഡ്, സാരി ഗാര്‍ഡ്, വൈസര്‍, ഹാന്‍ഡില്‍ എന്നിവയില്‍ മാറ്റംവരുത്തി മോടികൂട്ടി നിരത്തുകളില്‍ പായുന്നു. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നിയമമുണ്ടെങ്കിലും അധികൃതർ കാഴ്ചക്കാരാകുകയാണ്​ പതിവ്​. -എം. റഫീഖ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story