Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'സാമൂഹ്യപാഠം' നാടകം...

'സാമൂഹ്യപാഠം' നാടകം ഉദ്ഘാടനം

text_fields
bookmark_border
തിരുവനന്തപുരം: സർവകലാശാലയുടെ സെന്‍റർ ഫോർ പെർഫോമിങ്​ ആൻഡ്​ വിഷ്വൽ ആർട്സ്​ അണിയിച്ചൊരുക്കിയ, സ്​ത്രീധനമെന്ന വിപത്തിനെതിരായ സന്ദേശം വിളംബരം ചെയ്യുന്ന 'സാമൂഹ്യപാഠം' നാടകത്തിന്‍റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു തിരുവനന്തപുരം ഗവ. വനിത കോളജിൽ നിർവഹിച്ചു. ചടങ്ങിൽ കേരള സർവകലാശാല വൈസ്​ ചാൻസലർ പ്രഫ. വി.പി. മഹാദേവൻ പിള്ള അധ്യക്ഷതവഹിച്ചു. കവി പ്രഭാവർമ മുഖ്യാതിഥിയായി. സിദ്ദിഖ് ആർ, അഡ്വ. കെ.എച്ച്​. ബാബുജാൻ, അഡ്വ. ബി. ബാലചന്ദ്രൻ, ബി.പി. മുരളി, ജയരാജ് ജെ, പ്രഫ. കെ. ലളിത, ഡോ. എം. സത്യൻ, ഡോ. ചാന്ദിനി സാം എസ്.പി, ജാസ്​മിൻ എസ്​. മഹീൻ എന്നിവർ പങ്കെടുത്തു. തുടർന്ന് വാഗൺ തിയറ്ററിൽ 'സാമൂഹ്യപാഠം' നാടകത്തിന്‍റെ ആദ്യാവതരണം നടന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തെരഞ്ഞെടുത്ത കലാലയങ്ങളിൽ നാടകം അരങ്ങേറും. Image(1).jpg കാപ്​ഷൻ: 'സാമൂഹ്യപാഠം' നാടകത്തിന്‍റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story