Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:34 AM IST Updated On
date_range 8 March 2022 5:34 AM ISTഅറബി ഭാഷക്ക് അർഹമായ പരിഗണന ഉറപ്പാക്കണം -കെ.എ.എം.എ
text_fieldsbookmark_border
കൊല്ലം: ദേശീയ -സംസ്ഥാന പാഠ്യപദ്ധതി പരിഷ്കരണത്തിൽ പ്രീ-പ്രൈമറിതലം മുതൽ ഹയർസെക്കൻഡറി തലംവരെ അറബി ഭാഷാപഠനത്തിന് അർഹമായ പരിഗണന ഉറപ്പാക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) എഴുപതാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സച്ചാർ -പാലോളി കമ്മിറ്റി ശിപാർശകൾ പൂർണമായും നടപ്പാക്കുകയും സംസ്ഥാനത്ത് അന്താരാഷ്ട്ര അറബിക് സർവകലാശാല സ്ഥാപിക്കുകയും ചെയ്യണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഭാരവാഹികളായി എ.എ. ജാഫർ (പ്രസിഡന്‍റ്), എം. തമീമുദ്ദീൻ (ജനറൽ സെക്രട്ടറി), പി.പി. ഫിറോസ് (ട്രഷറർ), എം. സ്വലാഹുദ്ദീൻ, എം.എ. ഹംസ, എസ്. ഹിഷാമുദ്ദീൻ, കെ. അബ്ദുൽ മജീദ്, കെ.കെ.എസ്. ഫസൽ തങ്ങൾ, സുമയ്യ തങ്ങൾ, കെ.എസ്. യാസിർ (വൈസ് പ്രസി), ഇ.ഐ. സിറാജ് മദനി, എസ്. നിഹാസ്, അനസ് എം. അഷറഫ്, മുസ്തഫ വയനാട്, മുനീർ കിളിമാനൂർ, ഇ. ഐ. മുജീബ്, അൻവർ പള്ളിക്കൽ (സെക്ര), സി.എ. സാബിറ (വനിതാ വിങ് ചെയർപെഴ്സൺ), സംഗീത റോബർട്ട് (ജനറൽ കൺ), നബീൽ കൊല്ലം (ഐ.ടി വിങ് കൺ), മുഹമ്മദ് സഹൽ. കെ.(അക്കാദമിക് വിങ് കൺ.) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story