Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:31 AM IST Updated On
date_range 8 March 2022 5:31 AM ISTഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ അനുശോചിച്ചു
text_fieldsbookmark_border
MUST തിരുവനന്തപുരം: മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാദിയുമായ ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് കേരളീയ സമൂഹത്തിന് തീരാനഷ്ടമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മൂലം സമസ്തക്കും സമുദായത്തിനും കരുത്തുനൽകിയ ബഹുമുഖ പ്രതിഭയെയാണ് നഷ്ടമായതെന്ന് സമസ്ത ജില്ല കമ്മിറ്റി അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ജില്ല സമസ്തയുടെയും ഉപവിഭാഗങ്ങളുടെയും നേതൃത്വത്തിൽ അനുസ്മരണവും പ്രാർഥന മജ്‌ലിസും നടത്തുമെന്നും നേതാക്കൾ അറിയിച്ചു. ജില്ല പ്രസിഡന്റ് എസ്.എ. ഷാജഹാൻ ദാരിമി പനവൂർ, ജനറൽ സെക്രട്ടറി എ.എം. നൗഷാദ് ബാഖവി ചിറയിൻകീഴ്, വിഴിഞ്ഞം സഈദ് മുസ്‌ലിയാർ, നസീർഖാൻ ഫൈസി, ഫ്ഖ്‌റുദീൻ ബാഖവി, ഹുസൈൻ ദാരിമി പെരിങ്ങമ്മല എന്നിവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story