Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമാധാന സന്ദേശവുമായി...

സമാധാന സന്ദേശവുമായി വനിത കണ്ടക്ടർമാരുടെ ആനവണ്ടി യാത്ര

text_fields
bookmark_border
നെയ്യാറ്റിൻകര: യുദ്ധത്തിനെതിരായ സമാധാന സന്ദേശം പങ്കിട്ട് വനിത കണ്ടക്ടർമാർ സംഘടിപ്പിച്ച ആനവണ്ടി യാത്ര ശ്രദ്ധേയമായി. ലോകസമാധാന ആഹ്വാനവുമായി പ്രകാശദീപങ്ങൾ തെളിച്ചാണ് നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വനിത കണ്ടക്ടർമാർ വനിതയാത്രക്ക് തുടക്കം കുറിച്ചത്. അന്താരാഷ്ട്ര വനിത ദിനാചരണത്തോടനുബന്ധിച്ചാണ് കെ.എസ്.ആർ.ടി.സി മാർച്ച് ആറാം തീയതി മുതൽ ഒരാഴ്ചക്കാലം വനിതകൾക്ക് മാത്രമായുള്ള വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്. നെയ്യാറ്റിൻകര ഡിപ്പോയിൽ വനിത കണ്ടക്ടർമാരുടെ നേതൃത്വത്തിലാണ് വനിതകളുടെ യാത്രക്ക് തുടക്കം കുറിച്ചത്. സംഘാടനവും പങ്കാളിത്തവും എല്ലാം വനിതകൾ മാത്രം. നെയ്യാറ്റിൻകരയിലെ വനിത യാത്രാവാരത്തിന്‍റെ ഔപചാരിക ഉദ്ഘാടനം ജില്ല പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി.ആർ. സലൂജ നിർവഹിച്ചു. യോഗത്തിൽ ജനറൽ കൺട്രോളിങ്​ ഇൻസ്പെക്ടർ ടി.ഐ. സതീഷ് കുമാർ, ടൂറിസം സെൽ കോഓഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, ഒ. ശ്രീജകുമാരി, വി. സൗമ്യലക്ഷ്മി, ജി.പി. കവിത, എസ്. ബീന, വി. സൗമ്യ, എസ്. ശ്രീലത എന്നിവർ സംസാരിച്ചു. നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെട്ട യാത്ര കൊല്ലം ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. യാത്രക്ക് എസ്. സുജ, വി. അശ്വതി, എസ്.വി. പ്രിയ, ആശ കെ. നായർ, കെ.പി. ദീപ, വി. സജിതകുമാരി, സുരേഷ് കുമാരി തുടങ്ങിയവർ നേതൃത്വം നൽകി. കൊല്ലത്തെ മൺറോതുരുത്തിൽ എത്തിയ വനിത യാത്രാസംഘാംഗങ്ങൾക്ക് മൺറോതുരുത്ത് പഞ്ചായത്ത് പ്രസിഡന്‍റ്​ മിനി സൂര്യകുമാറിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി. യാത്രാവാരത്തിന്‍റെ ഭാഗമായി നിംസ് മെഡിസിറ്റി, അപ്പൂപ്പൻ താടികൾ, ബോണ്ട് കൂട്ടായ്മ, ഓൾ സെയിന്‍റ്​സ്​ കോളജ് എന്നിവരുമായി ചേർന്ന് കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകരയിൽ യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story