Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഈരാറ്റിൻപുറം...

ഈരാറ്റിൻപുറം വെള്ളച്ചാട്ടം അപകട കേന്ദ്രമാകുന്നു

text_fields
bookmark_border
നെയ്യാറ്റിൻകര: ടൂറിസം പദ്ധതിയുടെ ഭാഗമായി കോടികൾ മുടക്കിയെങ്കിലും ഫലം കാണാതെ ഈരാറ്റിൻപുറം വെള്ളച്ചാട്ടം, ഇവിടെ അപകടം പതിയിരിക്കുന്നു. നെയ്യാറ്റിൻകര നഗരസഭയുടെ ടൂറിസം കേന്ദ്രമായ ഇവിടെ ഞായറാഴ്ച ബാലരാമപുരം സ്വദേശി ഹലീൽ റഹ്മാനാണ്​ അവസാനത്തെ രക്തസാക്ഷി. മുമ്പും ഇവിടെ മരണം സംഭവിച്ചിട്ടുണ്ട്. അവധി ദിനങ്ങളിൽ നിരവധി ടൂറിസ്റ്റുകളെത്തുമെങ്കിലും അപകട മേഖല തിരിച്ചറിയാൻ കഴിയാതെ പോകുന്നതാണ്​ മരണത്തിലേക്ക്​ നയിക്കുന്നത്​. വെള്ളച്ചാട്ടത്തിലേക്ക് പോകുന്നതിനായി നടപ്പാതയുൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സെക്യൂരിറ്റികളുടെ സേവനമില്ല. നഗരസഭയും എം.എൽ.എയും ടൂറിസം മന്ത്രിയുമുൾപ്പെടെ കോടികളുടെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. അപകടം പതിയിരിക്കുന്ന പ്രദേശത്ത്​ കുളിക്കുന്നതിനും കർശന നിയന്ത്രണമേർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാകുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story