Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:31 AM IST Updated On
date_range 7 March 2022 5:31 AM ISTഹൈദരലി തങ്ങളുടെ വേർപാട് തീരാനഷ്ടം
text_fieldsbookmark_border
തിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് സമൂഹത്തിനും സമുദായത്തിനും തീരാനഷ്ടമാണെന്ന് കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ എം.ബി. അമീൻഷാ. മതേതര കാഴ്ചപ്പാടുകളിൽ നിന്നും നിശേഷം വ്യതിചലിക്കാതെ അദ്ദേഹം സമൂഹത്തിനും സമുദായത്തിലും ചെയ്ത ശ്ലാഘനീയമായ പ്രവർത്തനങ്ങൾ അവിസ്മരണീയം ആണെന്നും കാലാകാലം അതിന്റെ അടയാളങ്ങൾ നിലനിൽക്കുമെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. അനുശോചിച്ചു തിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ദേഹവിയോഗത്തിൽ ആർ.എസ്.പി ലെനിനിസ്റ്റ് സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മതസൗഹാർദത്തിനായി എന്നും നിലകൊണ്ടിരുന്ന നേതാവായിരുന്നു അദ്ദേഹമെന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എയും സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പും അനുശോചന സന്ദേശത്തിൽ പറഞ്ഞു. കെ-റെയിൽ നടപ്പായാൽ കേരളം ഇല്ലാതാകും -ഷിബു ബേബിജോൺ തിരുവനന്തപുരം: കെ-റെയിൽ പദ്ധതി നടപ്പാക്കണമെങ്കിൽ അതിനാവശ്യമായ പാറക്കുവേണ്ടി സഹ്യപർവതം ഇടിച്ചുനിരത്തേണ്ടിവരുമെന്നും അങ്ങനെ സംഭവിച്ചാൽ കേരളം ശവപ്പറമ്പായി മാറുമെന്നും ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബി ജോൺ പറഞ്ഞു. ആർ.വൈ.എഫ് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ മൂല്യങ്ങൾ ബലികഴിച്ചുകൊണ്ടുള്ള നയവ്യതിയാനമാണ് സി.പി.എമ്മിനുള്ളത്. ക്വിറ്റിന്ത്യ പ്രക്ഷോഭത്തിൽ നിന്നടക്കം വിട്ടുനിന്നവരാണിവർ. സ്വാശ്രയ കോളജിനെതിരെയും കമ്പ്യൂട്ടറിനെതിരെയും സമരം ചെയ്ത സി.പി.എം പുഷ്പനോടെങ്കിലും മാപ്പ് പറയണം. ഇന്ത്യയിലൊരു ഭരണഘടന ഉള്ളതുകൊണ്ടാണ് പിണറായിയുടെ ഏകാധിപത്യം കൂടുതൽ കടുപ്പിക്കാത്തതെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ആർ.വൈ.എഫ് ജില്ല പ്രസിഡന്‍റ് കിരൺ ജെ. നാരായണൻ അധ്യക്ഷത വഹിച്ചു. ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കോരാണി ഷിബു, ആർ.എസ്.പി ജില്ല സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, വി. ശ്രീകുമാരൻ നായർ, കെ.എസ്. സനൽകുമാർ, കെ. ജയകുമാർ, എസ്.എസ്. സുധീർ, കരിക്കകം സുരേഷ്, സൂസി രാജേഷ്, കുളക്കട പ്രസന്നൻ, സുനി മഞ്ഞമല, ബി.എസ്. രാജേഷ്, അനീഷ് അശോകൻ, യു.എസ്. ബോബി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാലുരാജ് (പ്രസി.), നിഷാദ് ഹനീഫ, ഷൈജു, അനീഷ് അശോകൻ(വൈസ് പ്രസി.), അഡ്വ. യു.എസ്. ബോബി (സെക്ര.), സുനി മഞ്ഞമല, ഷിബുലാൽ (ജോ. സെക്ര.), അഡ്വ. അനൂപ് (ട്രഷ.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story