Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല നീന്തൽ മത്സരങ്ങൾ...

ജില്ല നീന്തൽ മത്സരങ്ങൾ ജ്യോത്സനയും പുലരിയും മുന്നിൽ

text_fields
bookmark_border
പാലോട്: നന്ദിയോട് പച്ച സ്വിമ്മിങ്​ പൂളിൽ ആരംഭിച്ച ജില്ല നീന്തൽ മത്സരം ആദ്യ ദിവസം പൂർത്തിയായപ്പോൾ സീനിയർ വിഭാഗത്തിൽ 119 പോയന്റുകളോടെ തിരുവല്ലം ജ്യോത്സനയും ജൂനിയർ സബ് ജൂനിയർ വിഭാഗത്തിൽ വെമ്പായം പുലരി ക്ലബും മുന്നിൽ. ആദ്യ ദിവസത്തെ 54 മത്സരങ്ങൾ പൂർത്തിയായപ്പോൾ പിരപ്പൻകോട് ഡോൾഫിൻ ക്ലബ്​ 60 പോയന്റോടെ സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തും പുലരി വെമ്പായം 36 പോയന്റുകളോടെ മൂന്നാം സ്ഥാനത്തുമാണ്​. ജൂനിയർ വിഭാഗത്തിൽ 84 പോയന്റുകളോടെ ജ്യോത്സന രണ്ടാം സ്ഥാനത്തും ഗ്ലെൻമാർക്ക് കാര്യവട്ടം മൂന്നാം സ്ഥാനത്തുമാണ്​. ആദ്യ ദിവസം പെൺകുട്ടികളുടെ ഗ്രൂപ് രണ്ടിൽ വെഞ്ഞാറമൂട് ശ്രീശാസ്താ ക്ലബിലെ ദക്ഷിണ ബിജോ 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ പുതിയ മീറ്റ് റെക്കോഡ് സൃഷ്ടിച്ചു. സമയം 0.36.66 സെക്കൻഡ്​. പഴവടി ക്ലബിലെ കീർത്തിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് തിരുത്തിയത്. മത്സരങ്ങൾ ഞായറാഴ്ച സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story