Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുഞ്ഞൻ കോർട്ടിൽ വമ്പൻ...

കുഞ്ഞൻ കോർട്ടിൽ വമ്പൻ പോര്​ ഇവിടെ​ 'ത്രീസ്'​ ഫുട്​ബാളിന്‍റെ തിരയിളക്കം

text_fields
bookmark_border
തിരുവനന്തപുരം: രണ്ടടി ഉയരവും രണ്ടരയടി വീതിയുമുള്ള ഗോൾ പോസ്​റ്റ്​, 15 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള​ കോർട്ട്​. പന്തിന്​ പിന്നാലെ പായുന്നത്​ രണ്ട്​ ടീമുകളിലെ നാലുപേർ. ഫുട്​ബാളിൽ സെവൻസും ​​​ലെവൻസു​മെ​ല്ലാം കണ്ട്​ ആവേശം കൊള്ളുന്നവർക്കിടയിൽ 'ത്രീസ്'​ ഫുട്​ബാൾ ടൂർണമെന്‍റൊരുക്കി കാൽപന്ത്​ സ്വപ്​നങ്ങൾക്ക്​ കൈയൊപ്പ്​ ചാർത്തുകയാണ്​​ 'ചെങ്കൽചൂള ഫുട്​ബാൾ​ ഫെസ്റ്റ്​'​. പേര്​ പോലെ ത്രീസിൽ ടീമിലുള്ളത്​ ഗോളിയടക്കം മൂന്നുപേർ. ​പരിമിതികളിലും ഫ്ലഡ്​ലൈറ്റിൽ തന്നെയാണ്​ ഇവരുടെ കാൽപന്ത്​ പോര്​. കോളനിക്കുള്ളിൽ അധികമാരുമറിയാതെ കാലങ്ങളായി സായാഹ്​നങ്ങളിൽ കുഞ്ഞൻ കാൽപ്പന്ത്​ കളി നടക്കാറുണ്ട്​. ചെങ്കൽചൂളയിൽ കളിക്കള സൗകര്യങ്ങളൊന്നും കാര്യമായില്ല. ​തൊട്ടടുത്ത സെൻട്രൽ സ്​റ്റേഡിയത്തലും ചന്ദ്രശേഖരൻ നായർ സ്​റ്റേഡിയത്തിലും വലിയ സൗകര്യങ്ങളിൽ കളി നടക്കുമ്പാൾ ഇവർക്കതെല്ലാം സ്വപ്​നം മാത്രം. ഈ നിസ്സഹായതക്ക്​ മുന്നിലാണ്​ പരിമിതിക്കുള്ളിൽനിന്ന്​ സ്വന്തം നിലക്ക്​ കാൽപ്പന്തൊരുക്കാൻ ഇവർ നിർബന്ധിതരായത്​. അങ്ങനെയാണ്​ ത്രീസ്​ ഫുട്​ബാളി​ന്‍റെ പിറവി. രാത്രിയിലും ടൂർണമൻെറ്​ നടക്കുന്നതിനാൽ തങ്ങളാലാകും വിധം ​'ഫ്ലൈഡ്​ ലൈറ്റും' ഒരുക്കിയിട്ടുണ്ട്​. ഗ്രൗണ്ടിനും ചുറ്റിലും മുകളിലുമെല്ലാം തോരണം. ആരവങ്ങളും പ്രോത്സാഹനവുമായി ചെറുപ്പക്കാരും. 32 ടീമുകളാണ്​ മത്സരത്തിൽ മാറ്റുരക്കുന്നത്​. മാർച്ച്​ ഒന്നിനാണ്​ ടൂർണമെന്‍റ്​ തുടങ്ങിയത്​. വൈകുന്നേരം 6.30ന്​ തുടങ്ങുന്ന മത്സരങ്ങൾ 11 ന്​ സമാപിക്കും. ഒരുദിവസം ഏഴ്​ മാച്ചുകളാണുണ്ടാകുക. 10 മിനിറ്റ്​ വീതമുള്ള രണ്ട്​ പകുതികളും അഞ്ച്​ മിനിറ്റ്​​ വിശ്രമവുമടക്കം ആകെ 25 മിനിറ്റാണ്​ കളി. അമേൻ എഫ്​.സി, അരസിൻമൂട്​ എഫ്​.സി, ചുള്ള എഫ്​.സി, നുവ എഫ്​.സി എന്നിങ്ങനെ ടീമിന്‍റെ പേരുകളും വ്യത്യസ്തം. സെവൻസിലും ലെവൻസിലുമില്ലാത്ത പ്രത്യേക നിയമങ്ങളുമുണ്ട്​ ഇവരുടെ സ്വന്തം കാൽപ്പന്തിന്​. നെഞ്ചിന്​ മുകളിലേക്കുള്ള ഷോട്ടുകൾ പാടില്ല. ണ്ട്​ ഡി ബോക്​സുകളുണ്ട്​. ചെറിയ ഡി ബോക്​സിൽ കയറിയാൽ പെനാൽറ്റി. മഞ്ഞ, ചുവപ്പ്​ കാർഡുകളെല്ലാം ലെവൻസിലേത്​ പോലെത​ന്നെ. ഹൈബാളിനും നിയന്ത്രണമുണ്ട്​. ഒരു കളിക്കാരൻ മൂന്നിൽ കൂടുതൽ ഹൈ​ബാൾ ചെയ്​താൽ ഒരു മിനിറ്റ്​​ ഗ്രൗണ്ടിന്​ പുറത്താകും. വിജയികളെ കാത്തിരിക്കുന്നത്​ വലിയ സമ്മാനങ്ങളാണ്​. ചാമ്പ്യൻമാർക്ക്​ 20000 രൂപയും ട്രോഫിയും കിട്ടും. രണ്ടാമതെത്തുന്നവർക്ക്​ 10000 രൂപയും ട്രോഫിയും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story