Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുക്രെയ്‌നില്‍നിന്ന്​...

യുക്രെയ്‌നില്‍നിന്ന്​ വരുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും

text_fields
bookmark_border
തിരുവനന്തപുരം: യുക്രെയ്‌നില്‍നിന്ന്​ വരുന്നവര്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ വിദഗ്ധ സേവനവും ചികിത്സയും ലഭ്യമാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി മന്ത്രി വീണ ജോര്‍ജ്. യുദ്ധ സാഹചര്യത്തില്‍നിന്ന്​ വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന രീതിയിലാണ് ചികിത്സ ഏകോപിപ്പിക്കുന്നത്. ഇതിനായി എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രത്യേക സംഘം പ്രവർത്തിക്കും. യുക്രെയ്‌നില്‍നിന്ന്​ മടങ്ങിവരുന്നവരുമായി ബന്ധപ്പെട്ട കോളുകള്‍ ഏകോപിപ്പിക്കാന്‍ മെഡിക്കല്‍ കോളജുകളിലെ കണ്‍ട്രോള്‍ റൂമുകള്‍ക്ക് അറിയിപ്പ്​ നല്‍കിയിട്ടുണ്ട്. കോവിഡ് ഐ.സി.യുവിലും നോണ്‍ കോവിഡ് ഐ.സിയുവിലും പേ വാര്‍ഡുകളിലും ഇവര്‍ക്കായി കിടക്കകള്‍ മാറ്റിവെക്കും. ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ട്രയേജ് ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ക്കും കാഷ്വൽറ്റി ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ക്കും നി​ർദേശം നല്‍കും. സഹായത്തിനായി പ്രത്യേക സ്റ്റാഫ് നഴ്‌സിനെ നിയോഗിക്കും. ആംബുലന്‍സും ക്രമീകരിക്കും. കൗണ്‍സലിങ്​ ആവശ്യമായവര്‍ക്ക് ദിശ 104, 1056 നമ്പരുകളില്‍ ബന്ധപ്പെടാം. യുദ്ധമേഖലയിൽനിന്ന്​ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story