Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:34 AM IST Updated On
date_range 4 March 2022 5:34 AM ISTസമുദ്രതീരത്തെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണം; കേരള സർവകലാശാല ഗവേഷണ പദ്ധതിക്ക് ആസ്‌ട്രേലിയൻ സഹായം
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിന്‍റെ തെക്കൻ സമുദ്രതീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സുസ്ഥിരമായി കൈകാര്യം ചെയ്യാൻ ലക്ഷ്യമിടുന്ന ഗവേഷണ പദ്ധതിക്ക് ആസ്‌ട്രേലിയൻ സർക്കാറിന്‍റെ ധനസഹായം. സർവകലാശാലയിലെ പരിസ്ഥിതിശാസ്ത്ര വിഭാഗം മേധാവി പ്രഫ. സലോം ജ്ഞാന തങ്കയുടെ നേതൃത്വത്തിലുള്ള ഗവേഷണ പദ്ധതിക്കാണ് ഡയറക്ട് എയ്ഡ് പ്രോഗ്രാം (ഡി.എ.പി) ഗ്രാന്‍റ് ലഭിച്ചത്. സർവകലാശാല ആസ്ഥാനത്ത് സന്ദർശനത്തിനെത്തിയ ഇന്ത്യയിലെ ആസ്‌ട്രേലിയൻ ഹൈകമീഷണർ ബാരി ഒഫാരെൽ എ.ഒ ഗ്രാൻറ് പ്രഖ്യാപനം നടത്തി. ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ വിദ്യാഭ്യാസ മേഖലയിൽ മികച്ച സഹകരണത്തിന് പദ്ധതി സഹായകരമാണെന്ന് ഹൈകമീഷണർ അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗക്ഷമതക്കുശേഷം മറ്റ് ഉൽപന്നങ്ങളാക്കി പലതവണ ഉപയോഗിക്കുന്ന (സർക്കുലർ ഇക്കോണമി) മാതൃകയിൽ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യണമെന്ന് പരിസ്ഥിതി ശാസ്ത്ര വിഭാഗം മേധാവി അഭിപ്രായപ്പെട്ടു. ഹൈകമീഷണറുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന് സർവകലാശാല ആസ്ഥാനത്ത് വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള, രജിസ്ട്രാർ ഡോ. അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ദക്ഷിണേന്ത്യ കോൺസൽ ജനറൽ സാറാ കിർലു, വൈസ് കോൺസൽ സാമുവൽ മിയേഴ്‌സ്, പ്രോഗ്രാം മാനേജർ കാർത്തികേയൻ വൈത്തീശ്വരൻ, ജാനകി ശ്രീറാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story