Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:34 AM IST Updated On
date_range 4 March 2022 5:34 AM ISTപള്ളിക്കൂടത്തിനു മുന്നിലെ പൊതു ശുചിമുറി പദ്ധതിക്കെതിരെ പ്രതിഷേധം
text_fieldsbookmark_border
നെടുമങ്ങാട്: പള്ളികൂടത്തിനു മുന്നില്‍ പൊതു ശുചിമുറിയും വിശ്രമകേന്ദ്രവും നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. നെടുമങ്ങാട് ഉപജില്ലയിലെ ചുള്ളിമാനൂര്‍ ഗവ. എല്‍.പി.എസിനു മുന്നിൽ ആനാട് ഗ്രാമപഞ്ചായത്ത് നിർമിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതി മറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ് ഉദ്ഘാടനം ചെയ്തു. ജനകീയസമിതി വൈസ് ചെയർമാൻ ഡി. സെബാസ്റ്റ്യനോസ് അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ ഷിഹാബ് ചുള്ളിമാനൂർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആർ. അജയകുമാർ, ഗോപാലകൃഷ്ണൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എൽ. ജയചന്ദ്രൻ, അനീഷ് ചെറുവേലി, അൽഷാബ് എന്നിവർ സംസാരിച്ചു. ശുചിത്വമിഷന്റെ ഫണ്ട് വിനിയോഗിച്ച് ആനാട് ഗ്രാമപഞ്ചായത്ത് ചെറുവേലി വാര്‍ഡിലാണ് 'ടേക് എ ബ്രേക്ക്' പദ്ധതി നടപ്പാക്കുന്നത്. ഫോട്ടോ: ചുള്ളിമാനൂര്‍ ഗവ. എല്‍.പി.എസിനു മുന്നിൽ നിർമിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതി മറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
