Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:32 AM IST Updated On
date_range 4 March 2022 5:32 AM ISTഎട്ടുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
നെടുമങ്ങാട്: എട്ടു കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ; ഒരാൾ ഓടിപ്പോയി. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫിസും എക്സൈസ് കമീഷണറുടെ തെക്കൻ മേഖല സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നെടുമങ്ങാട് ജില്ല ആശുപത്രിക്കു സമീപം കഞ്ചാവ് പിടിച്ചത്. ആനാട് നാഗച്ചേരി ഗോകുലം തടത്തരികത്തു വീട്ടിൽ സുജിത് (25), തിരുവനന്തപുരം കുടപ്പനക്കുന്ന് എ.കെ.ജി നഗറിൽ ലിവിൻ രാജ് (25)എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് മഞ്ച പേരുമല ചന്ദ്രമംഗലം വീട്ടിൽ ഡി.കെ എന്ന അഖിൽ (27) ആണ് രക്ഷപ്പെട്ടത്. വലുതും ചെറുതുമായി പല അളവുകളിൽ പൊതികളാക്കി 500, 1000 രൂപ നിരക്കിലും ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് പാഴ്സലാക്കി കിലോക്ക് 50000 രൂപ നിരക്കിലും വിൽപന നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സ്വരൂപിന്‍റെയും എക്സൈസ് കമീഷണറുടെ തെക്കൻ മേഖല സ്ക്വാഡിന്റെ തലവനായ ആർ. രാജേഷിന്റെയും നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർമാരായ എസ്.ബി. ആദർശ്, അജയകുമാർ, പ്രിവന്‍റിവ് ഓഫിസർമാരായ നാസറുദ്ദീൻ, പ്രകാശ്, സിവിൽ എക്സൈസ് ഓഫിസർമാരായ നജ്മുദ്ദീൻ, ഷജിം, ശ്രീകേഷ് തുടങ്ങിയവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. ഫോട്ടോ: എക്സൈസ് പിടിയിലായ സുജിതും ലിവിൻ രാജും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
