Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 5:32 AM IST Updated On
date_range 4 March 2022 5:32 AM ISTഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ യുവതി റിമാൻഡിൽ
text_fieldsbookmark_border
പാലോട്: ഭർത്താവിനെ തലക്കടിച്ചുകൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യുവതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം ആദിത്യൻ ഭവനിൽ സൗമ്യ(33)യാണ് റിമാൻഡിലായത്. ചൊവ്വാഴ്ച രാത്രി 11മണിയോടെയായിരുന്നു ഭർത്താവ് ഷിജു(40)വിനെ സൗമ്യ ടൈലും ഹോളോബ്രിക്സും കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഷിജുവിൻെറ ഫോൺവിളിയിൽ സൗമ്യക്കുണ്ടായ സംശയവും ഇതേത്തുടർന്നുണ്ടായ തർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. അടുക്കളയുടെ സമീപത്തുണ്ടായിരുന്ന ഹോളോബ്രിക്കും ടൈലും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സംഭവ സ്ഥലത്തുതന്നെ ഷിജു മരിച്ചു. സംഭവം നടക്കുമ്പോൾ ഷിജുവും സൗമ്യയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കൃത്യം നടത്തിയ ശേഷം താൻ ഭർത്താവിനെ കൊലപ്പെടുത്തിയതായി സൗമ്യ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് പാലോട് െപാലീസ് സ്ഥലത്തെത്തി സൗമ്യയെ കസ്റ്റഡിയിലെടുത്തു. ഗൾഫിലായിരുന്ന ഷിജു നാലുവർഷത്തിനുശേഷം പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story