Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെറുവയ്ക്കൽ വില്ലേജ്...

ചെറുവയ്ക്കൽ വില്ലേജ് ഓഫിസിന് തീയിട്ടു

text_fields
bookmark_border
* മാനസികാസ്വാസ്ഥ്യമുള്ളയാളാണ്​ തീയിട്ടതെന്ന്​ പൊലീസ്​ തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുണ്ടെന്ന്​ സംശയിക്കുന്നയാൾ ചെറുവയ്ക്കൽ വില്ലേജ് ഓഫിസിന് തീ ​െവച്ചു. ബുധനാഴ്ച രാത്രി 10 നായിരുന്നു സംഭവം. ചെറുവയ്ക്കൽ സ്വദേശിയായ സുകേശനെ(62) ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി മണ്ണെണ്ണയും തീ​െപ്പട്ടിയുമായി എത്തിയാണ് വില്ലേജ്​ ഓഫിസിന് തീ​െവച്ചത്. കൈയിലുണ്ടായിരുന്ന മണ്ണെണ്ണക്കുപ്പിയിൽ നിന്ന് മണ്ണെണ്ണ എടുത്ത് വില്ലേജ് ഓഫിസിൽ മുഴുവൻ ഒഴിച്ചു. തുടർന്ന് വാതിൽ വരുന്ന ഭാഗത്ത് തീ​െ​വച്ചു. ഇതുകണ്ട സമീപവാസികൾ ഓടിയെത്തി തീയണച്ചു. വാതിലിന്‍റെ ഒരുഭാഗം ക​ത്തിനശിച്ചു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ സംസാരിക്കുന്നതെന്ന്​ നാട്ടുകാർ പറഞ്ഞു. തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കൃത്യസമയത്ത് തീ കണ്ടെത്തി അണക്കാൻ സാധിച്ചത് വൻ ദുരന്തം ഒഴിവാക്കി. സംഭവമറിഞ്ഞ്​ വില്ലേജ് ഓഫിസറും സ്ഥലത്തെത്തി. വലിയ നാശനഷ്ടങ്ങളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story