Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെറുകിട ജലവൈദ്യുതി...

ചെറുകിട ജലവൈദ്യുതി പദ്ധതികൾ വേഗത്തിലാക്കാൻ കെ.എസ്​.ഇ.ബി

text_fields
bookmark_border
തിരുവനന്തപുരം: ചെറുകിട ജലവൈദ്യുതി പദ്ധതികൾ വേഗത്തിലാക്കാൻ വൈദ്യുതി ബോർഡ്​ നടപടി തുടങ്ങി. 12ഓളം പദ്ധതികളുടെ നിർമാണം ഉടൻ ആരംഭിക്കും. പുതിയ നിരവധി പദ്ധതികളുടെ രൂപരേഖയും തയാറായി. സ്വകാര്യ പങ്കാളിത്തത്തോടെ ചെറുകിട പദ്ധതികൾ നടപ്പാക്കാനും ലക്ഷ്യമിടുന്നുണ്ട്​. ഇതിനായി നടത്തിയ സംരംഭകരുടെ സംഗമത്തിൽ നിരവധി​പേർ പദ്ധതികളോട്​ താൽപര്യം പ്രകടിപ്പിച്ചിരുന്നു. പുറത്തുനിന്നെത്തിക്കുന്ന വൈദ്യുതികൊണ്ടാണ്​ നിലവിൽ സംസ്ഥാനം ആവശ്യം നിറവേറ്റുന്നത്​. വിലകൂടിയ വൈദ്യുതി വാങ്ങുന്നതിന്‍റെ അളവ്​​ ചെറുകിട പദ്ധതികൾവഴി കുറക്കാനാകും. പള്ളിവാസൽ വിപുലീകരണ പദ്ധതി​, പെരിങ്ങൽകുത്ത്​ ചെറുകിട പദ്ധതി, ചിന്നാർ, തൊട്ടിയാർ, ഭൂതത്താൻകെട്ട്​, ചെങ്കുളം ഓഗ്​​മെന്‍റേഷൻ, പെരുവണ്ണാമൂഴി, പഴശിസാഗർ, മാങ്കുളം പദ്ധതികളുടെ നിർമാണം ഉടൻ ആരംഭിക്കും. ആനക്കയം പദ്ധതിയുടെ ടെൻഡർ നടപടി പുരോഗമിക്കുകയാണ്​. 7.5 മെഗാവാട്ടിന്‍റേതാണ്​ പദ്ധതി. മരിപ്പുഴയുടെ കരാർ അന്തിമഘട്ടത്തിലാണ്​. ഓലിക്കൽ, പൂവാരംതോട്​ എന്നിവയുടെ സിവിൽ ജോലികൾ റീടെൻഡർ ചെയ്യും. അപ്പർ ചെങ്കുളം, പീച്ചാട്​, വെസ്​റ്റേൺ കല്ലാർ, ലാഡ്രം, കീരിത്തോട്​, മാർമല, ചെമ്പുകടവ്​ മൂന്ന്​, ചാത്തൻകോട്ടുനട ഒന്ന്​, പശുക്കടവ്​, വളാംതോട്​, ദേവിയാർ എന്നീ പുതിയ ചെറുകിട ജലവൈദ്യുതി പദ്ധതികളിൽ വൈകാതെ തുടർനടപടിയെടുക്കും. സ്വകാര്യ സംരംഭകർ വഴി ചെറുകിട പദ്ധതികൾ വ്യാപകമായി നടപ്പാക്കുമെന്ന്​ വൈദ്യുതി വകുപ്പ്​ വ്യക്തമാക്കി. എനർജി മാനേജ്​മെന്‍റ്​ സെന്‍റർ, ചെറുകിട ജല വൈദ്യുതി പ്രമോഷൻ കൗൺസിൽ എന്നിവ വഴി ടെണ്ടറുകൾ ക്ഷണിക്കും. സർക്കാർ അനുമതി ലഭിച്ചശേഷമാകും സംരംഭകരെ തെരഞ്ഞെടുക്കൽ. കനാലുകളിലെ ഒഴുക്ക്​ ഉപയോഗപ്പെടുത്തി വൈദ്യുതി ഉൽപാദനത്തിനും കെ.എസ്​.ഇ.ബി തയാറെടുക്കുകയാണ്​. ഹൈഡ്രോ കൈനറ്റിക്​ സാ​ങ്കേതിക വിദ്യ ഉപയോഗിച്ചാണിത്​. മൈക്രോ ഹൈഡ്രോ, മൈക്രോ വിൻഡ്​, ഹൈബ്രിഡ്​ പവർ പദ്ധതികളുടെ സാധ്യത പഠനം നടത്തും. പാലക്കാട്​ ചിറ്റൂർപ്പുഴ ജലസേചന പദ്ധിയുടെ മൂലത്തറ ഇടതുകര കനാലിലും ഇടുക്കി ലോവർപെരിയാറിലെ ടെയിൽ റെയിസിലും 25 കിലോവാട്ട്​ വീതം വൈദ്യുതി ഉൽപാദിപ്പിക്കുന്ന പൈലറ്റ്​ പദ്ധതി നടപ്പാക്കും. ഇത്​ വിജയിച്ചാൽ മൂലത്തറ ഇടതുകര കനാ​ലിലെ ഉൽപാദനം മൂന്ന്​ മെഗാവാട്ടായി ഉയർത്താനാകും. ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ​ സൗരോർജ പദ്ധതികളും നിലവിൽവരും. ഇ. ബഷീർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story