Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമനുഷ്യാവകാശ കമീഷൻ ...

മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; സ്വകാര്യ കോളജ് വാങ്ങിയ ഫീസും സർട്ടിഫിക്കറ്റുകളും മടക്കിക്കിട്ടി

text_fields
bookmark_border
തിരുവനന്തപുരം: സ്വകാര്യ എൻജിനീയറിങ്​ കോളജിൽ പ്രവേശനം നേടിയയുടൻ സർക്കാർ കോളജിൽ പ്രവേശനം ലഭിച്ച വിദ്യാർഥിനിയിൽ നിന്ന്​ സ്വകാര്യ കോളജ് അനധികൃതമായി ഈടാക്കിയ ഫീസും യഥാർഥ സർട്ടിഫിക്കറ്റുകളും മടക്കിക്കിട്ടി. 44,500 രൂപയാണ് എൻജിനീയറിങ്​ കോളജ് ഈടാക്കിയത്. ഇതിൽ 1000 രൂപ കുറച്ച് ബാക്കി തുക മടക്കി നൽകി. സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിന്‍റെ ഇടപെടലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. തുക വാങ്ങി നൽകാൻ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലക്കാണ് കമീഷൻ നിർദേശം നൽകിയത്. ശ്രുതി എസ് സുരേഷ് എന്ന വിദ്യാർഥിനിക്കാണ് തുക മടക്കിക്കിട്ടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story