Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിശാലിന്‍റെ വിയോഗം...

വിശാലിന്‍റെ വിയോഗം നൊമ്പരമായി

text_fields
bookmark_border
ആറ്റിങ്ങൽ: വിശാലിന്റെ ആകസ്മിക മരണം ഉറ്റവർക്കും സുഹൃത്തുക്കൾക്കും നൊമ്പരമായി. ദേശീയപാതയിൽ ആറ്റിങ്ങൽ മാമം പാലമൂടിന്​ സമീപം നടന്ന വാഹനാപകടത്തിൽ വിശാൽ തൽക്ഷണം മരിക്കുകയായിരുന്നു. ആറ്റിങ്ങൽ തച്ചൂർക്കുന്ന് ഷീജ ഭവനിൽ വാടകക്ക്​ താമസിക്കുന്ന മലബാർ കാറ്ററിങ്​ നടത്തുന്ന പത്മകുമാറിന്‍റെയും ( വേണു) സിന്ധുവിന്റെയും ഏക മകനാണ് വിശാൽ (19). മാവേലിക്കര സ്വദേശികളായ ഇവർ ബിസിനസ് സംബന്ധമായാണ് ആറ്റിങ്ങലിൽ എത്തുന്നത്. ആറ് വർഷമായി തച്ചൂർക്കുന്നിലെ ഷീജ ഭവനിലാണ്​ താമസം. ഇതിനടുത്തുതന്നെ പുരയിടം വാങ്ങി വീട് പണി തുടങ്ങിയിരുന്നു. പുതിയ വീട്ടിൽ താമസിക്കാൻ ഇനി വിശാൽ ഇല്ലെന്ന വിങ്ങലിലാണ് മാതാപിതാക്കൾ. വീട്ടുകാരുടെ എല്ലാ പ്രതീക്ഷയും വിശാലിലായിരുന്നു. പ്ലസ് ടു കഴിഞ്ഞ് കഴക്കൂട്ടം മരിയൻ എൻജിനീയറിങ്​ കോളജിൽ വിശാൽ ബി.ബി.എക്ക്​ ചേർന്നത് ഏറെ ലക്ഷ്യബോധത്തോടെയായിരുന്നുവെന്ന് കൂട്ടുകാർ പറഞ്ഞു. ബി.ബി.എ നല്ല രീതിയിൽ പാസായി വിദേശത്ത് ജോലി സമ്പാദിക്കണമെന്നായിരുന്നു ആഗ്രഹം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story