Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:36 AM IST Updated On
date_range 2 March 2022 5:36 AM ISTപള്ളിച്ചൽ ശിവചിന്തഭവനിൽ ശിവരാത്രി ആഘോഷം
text_fieldsbookmark_border
വിരമിച്ച ടിക്കാറാം മീണക്ക് ജന്മദിനത്തിൽ സ്നേഹാദരവ് നൽകി ബാലരാമപുരം: പള്ളിച്ചൽ ശിവചിന്ത ഭവനിലെ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സർവിസിൽനിന്ന് വിരമിച്ച മുൻ തെരഞ്ഞെടുപ്പ് കമീഷണർ ടീക്കാറാം മീണയുടെ ജന്മദിനത്തിൽ ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയം സ്നേഹാദരവ് നൽകി. പള്ളിച്ചൽ ശിവചിന്തഭവനിൽ നടന്ന ശിവരാത്രി ആഘോഷം പതാക ഉയർത്തി അദ്ദേഹം ഉദ്ഘാടനം ചെയ്തു. ബ്രഹ്മകുമാരീസിന്റെ പ്രവർത്തനങ്ങളെ ടിക്കാറാം മീണ അഭിനന്ദിച്ചു. വിദ്യാലയം അദ്ദേഹത്തിന് പൊന്നാടയും ഉപഹാരവും സമ്മാനിച്ചു. ബ്രഹ്മകുമാരീസ് ജില്ല കോഓഡിനേറ്റർ ബി.കെ. മിനി അധ്യക്ഷത വഹിച്ചു. റിട്ട. മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ വി.കെ. ഹരികുമാർ ശിവരാത്രി സന്ദേശം നൽകി. സിനിമ നിർമാതാവ് വേണു നായർ, പോത്തീസ് മാനേജിങ് ഡയറക്ടർ മഹേഷ് എന്നിവർ സംസാരിച്ചു. WhatsApp Image 2022-03-01 at 4.32.30 PM.jpg പള്ളിച്ചൽ ശിവചിന്തഭവനിലെ ശിവരാത്രി ആഘോഷം മുൻ തെരഞ്ഞെടുപ്പ് കമീഷണർ ടിക്കാറാം മീണ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story