Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:35 AM IST Updated On
date_range 2 March 2022 5:35 AM ISTപാങ്ങോട് പഞ്ചായത്ത് ഓഫിസ് വളപ്പില്‍ തീപിടിത്തം; ഫയലുകള്‍ കത്തി നശിച്ചു
text_fieldsbookmark_border
പാങ്ങോട്: പാങ്ങോട് പഞ്ചായത്ത് ഓഫിസ് വളപ്പില്‍ തീപിടിത്തമുണ്ടായതിനെ തുടർന്ന് ഫയലുകള്‍ കത്തിനശിച്ചു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു തീപിടിത്തം. ഓഫിസിനും കൃഷിഭവനും സമീത്താണ് ഫയലുകള്‍ സൂക്ഷിച്ചിരുന്നത്. വിവിധ അപേക്ഷകളും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഫയലുകളും കത്തി നശിച്ചവയില്‍ ഉല്‍പ്പെട്ടിട്ടുണ്ടന്നാണ് വിവരം. പഞ്ചായത്തില്‍ ഫയലുകള്‍ക്ക് തീപിടിക്കുന്നത് ഇത് മൂന്നാംതവണയാണ്. രണ്ട് മാസംമുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം സൂക്ഷിച്ചിരുന്ന പഴയ ഫയലുകൾക്കും രണ്ടാഴ്ച മുമ്പ് പഞ്ചായത്ത് ഓഫിസിന് സമീപത്തെ കെട്ടിടത്തില്‍ സൂക്ഷിച്ച കുടുംബശ്രീയുമായി ബന്ധപ്പെട്ട ഫയലുകള്‍ക്കും തീപിടിച്ചിരുന്നു. അവധി ദിവസങ്ങളായതിനാല്‍ ആളപായമുണ്ടായില്ല. കടയ്ക്കല്‍ അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പാങ്ങോട് ഫോട്ടോ. pngd panchayathoffice. പാങ്ങോട് പഞ്ചായത്ത് ഓഫിസിന് സമീപത്തെ തീപിടിത്തം നിയന്ത്രണ വിധേയമാക്കുന്ന കടയ്ക്കല്‍ അഗ്നിശമന സേന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story