Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിളക്കുകെട്ട്​...

വിളക്കുകെട്ട്​ കലാകാരന്‍ വാഹനാപകടത്തില്‍ മരിച്ചു

text_fields
bookmark_border
വിളക്കുകെട്ട്​ കലാകാരന്‍ വാഹനാപകടത്തില്‍ മരിച്ചു
cancel
വെള്ളറട: . വെള്ളറട അഞ്ചുമരങ്കാല ഗിരിജ വിലാസത്തില്‍ മണിയന്‍ എന്ന ശ്രീകുമാര്‍ (52) ആണ് മരിച്ചത്. തിരുവനന്തപുരം മ്യൂസിയത്തിന്​ സമീപം തിങ്കളാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. കണിയാപുരം കരിച്ചല്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനുശേഷം പിക് അപ് വാനില്‍ മടങ്ങവെയാണ്​ അപകടമുണ്ടായത്. റോഡില്‍ സ്ഥാപിച്ചിരുന്ന വിളക്കുതൂണില്‍ പിക് അപ് ഇടിക്കുകയായിരുന്നു. ഡൈവര്‍ ചാമവിള സ്വദേശി ഷാജി ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പനച്ചമൂട് സ്വദേശി ഉദയകുമാര്‍ , മണ്ണാംകോണം സ്വദേശി ചന്ദ്രന്‍, കരിക്കാമന്‍കോട് സ്വദേശി ധനേഷ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സന്ധ്യയാണ് ശ്രീകുമാറിന്റെ ഭാര്യ. മക്കള്‍: ശ്രീകാന്ത്, ശ്രീരാഗ്, ശ്രീലക്ഷ്മി. ചിത്രം. ശ്രീകുമാര്‍ (52) ,
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story