Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:32 AM IST Updated On
date_range 2 March 2022 5:32 AM ISTവ‍്യാജ പാസ്പോർട്ടിൽ മാലിയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി പിടിയിൽ
text_fieldsbookmark_border
ശംഖുംമുഖം: വ‍്യാജ പാസ്പോർട്ടിൽ മാലിയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ. ബംഗ്ലാദേശ് സ്വദേശി ഹാരീദ് ഹൽദാർ (43) ആണ് തിരുവനന്തപുരം രാജ‍്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ പിടിയിലായത്. ബംഗ്ലാദേശ് സ്വദേശിയായ ഇയാൾ പശ്ചിമബംഗാൾ സ്വദേശിയാെണന്ന് കാണിച്ച് പശ്ചിമബംഗാളിൽനിന്ന് നേരത്തെ പാസ്പോർട്ട് എടുത്തിരുന്നു. ഈ പാസ്പോർട്ട് ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളം വഴി മാലിയിലേക്ക് പോവുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ പരിശോധനയിൽ ഇയാളുടെ പാസ്പോർട്ട് വ‍്യാജമാണന്ന് കെണ്ടത്താൻ കഴിഞ്ഞിരുന്നില്ല. ഇത് കാരണം ഇയാൾ മാലിയിലേക്ക് യാത്രചെയ്യുകയായിരുന്നു. മാലിയിലേക്ക് കടന്ന ഇയാൾ മാലിയിലിറങ്ങി എമിേഗ്രഷനിൽ പാസ്പോർട്ട് പരിശോധനക്ക് നൽകിയപ്പോഴാണ് പാസ്പോർട്ട് വ‍്യാജമാണെന്നും ഇന്ത്യക്കാരനെല്ലന്നും കണ്ടത്തിയത്. ഇതോടെ മാലിയിൽ നിന്നും ഇയാളെ തിരുവനന്തപുരത്തേക്ക് മടക്കി. വിമാനത്താവളത്തിലെത്തിയ ഇയാളെ എമിേഗ്രഷൻ അധികൃതർ തടഞ്ഞ് വലിയതുറ പൊലീസിന് കൈമാറി. തുടർന്ന് വ‍്യാജ പാസ്പോർട്ട് ഉണ്ടാക്കിയതിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story