Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:32 AM IST Updated On
date_range 2 March 2022 5:32 AM ISTപൊലീസ് കംപ്ലയിൻസ് അതോറിറ്റി ചെയർമാൻ വിവരങ്ങൾ ശേഖരിച്ചു
text_fieldsbookmark_border
തിരുവല്ലം: പൊലീസ് കസ്റ്റഡിയിലായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ സംസ്ഥാന പൊലീസ് കംപ്ലയിൻസ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ തിരുവല്ലം പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. പൊലീസ് കസ്റ്റഡിയിലായിരുന്നയാൾ മരിച്ചെന്നത് യാഥാർഥ്യമാണെന്നും അത് എങ്ങനെ എന്നുള്ളത് കണ്ടുപിടിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെ മർദനത്തെതുടർന്നാണ് മരണമെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച വാർത്തകളെതുടർന്നാണ് പൊലീസ് കംപ്ലയിൻസ് അതോറിറ്റി ചെയർമാൻ സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷനിലെ രേഖകൾ പരിശോധിച്ച് ചെയർമാൻ പൊലീസുകാരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. സുരേഷ് കുമാറിനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത് സ്റ്റേഷനിലെ ജി.ഡി എൻട്രിയിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നുവെന്നാണ് മനസ്സിലാക്കിയതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തിൽ ഇതുവരെ പൊലീസ് കംപ്ലയിൻസ് അതോറിറ്റിക്ക് മുന്നിൽ പരാതികൾ ലഭിച്ചിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ സന്ദർശിച്ചത്. സ്റ്റേഷനിലെ സി.സി.ടി.വികൾ എല്ലാം പ്രവർത്തിക്കുന്നെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. നിലവിൽ ഇത് സംബന്ധിച്ച പരിശോധന നടത്താൻ സാങ്കേതിക വിദഗ്ധരില്ലാത്തതിനാൽ വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച പരിശോധനകൾ ഉണ്ടാകുമെന്നും ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
