Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആറാട്ട് കടവിൽ...

ആറാട്ട് കടവിൽ തീപിടിത്തം, ഫയർഫോഴ്സ് തീ കെടുത്തി

text_fields
bookmark_border
ആറ്റിങ്ങൽ: കൊല്ലമ്പുഴ കുട്ടികളുടെ പാർക്കിനുസമീപത്തെ ആറാട്ട് കടവിനുസമീപം തീ പടർന്നത് ആശങ്ക പരത്തി. തിങ്കളാഴ്ച ഉച്ചക്ക്​ 12 ഓടെയാണ് തീ ആളിപ്പടരുന്നത് കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി തീ പടരാതെ നിയന്ത്രണ വിധേയമാക്കി. കഠിനമായ ചൂടിൽ കരിഞ്ഞുകിടന്ന പുല്ലിലും ഉണങ്ങിനിന്ന മരത്തിലുമാണ് തീ പടർന്നത്. സമീപത്ത് വീടുകളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വലിയ ആൾസഞ്ചാരമില്ലാത്ത ഈ പ്രദേശത്ത് സാമൂഹികവിരുദ്ധ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. ആറാട്ടുകടവായതിനാൽ മദ്യപാനം, പുകവലി, മാലിന്യ നിക്ഷേപം എന്നിവ പാടില്ലെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അന്തിമയങ്ങിയാൽ ഇവിടെ സാമൂഹിക വിരുദ്ധരുടെയും മദ്യപന്മാരുടെയും താവളമാണ്. ഇതുസംബന്ധിച്ച് നാട്ടുകാർ പരാതിപ്പെട്ടിട്ടും പൊലീസ് ഇവി​േടക്ക്​ തിരിഞ്ഞുപോലും നോക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story