Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതദ്ദേശഭരണ പൊതുസർവിസ്​;...

തദ്ദേശഭരണ പൊതുസർവിസ്​; ഇരുട്ടടിയാകുമെന്ന ആശങ്കയിൽ ജനങ്ങളും ജീവനക്കാരും

text_fields
bookmark_border
* സർക്കാർ നടപടി ഭരണഘടന വിരുദ്ധമെന്ന വാദവും ശക്തം തിരുവനന്തപുരം: പ്രവർത്തന ഏകോപനം ലക്ഷ്യമിട്ട്​ സർക്കാർ കൊണ്ടുവന്ന തദ്ദേശഭരണ പൊതുസർവിസ്​ ജനങ്ങൾക്കും ജീവനക്കാർക്കും ഇരുട്ടടിയാകുമെന്ന്​ ആശങ്ക. സർക്കാർ നടപടി ഭരണഘടന വിരുദ്ധമാണെന്ന പരാതികളും ഉയർന്നിട്ടുണ്ട്​. നഗരസഭ, പഞ്ചായത്ത്​, ഗ്രാമവികസനം വകുപ്പുകളാണ്​ സംയോജിപ്പിച്ച്​ തദ്ദേശഭരണ പൊതുസർവിസ്​ രൂപവത്​കരിച്ചത്​. നഗരപ്രദേശത്ത്​ പ്രാഥമികമേഖലക്ക്​ പ്രാധാന്യം നൽകുമ്പോൾ ഗ്രാമീണമേഖലയിൽ ദ്വിതീയ- ത്രിതീയ മേഖലക്ക്​ പ്രാധാന്യം നൽകിയുള്ള വികസനനയമാണ്​ നിലവിലുള്ളത്​. അത്​ അപ്പാടെ മാറ്റിമറിക്കപ്പെടുമെന്നാണ്​ പ്രധാന ആശങ്ക. പതിമൂന്നാം പഞ്ചവത്സര പദ്ധതി 2017- 22 വാർഷിക പദ്ധതി കാലയളവിൽ ആരംഭിക്കാൻ പോകുകയുമാണ്​. ഈ കാലയളവിൽ സർക്കാർതലത്തിലും തദ്ദേശീയഭരണരംഗത്തും പഞ്ചവത്സര നയരൂപവത്​കരണവുമായി ബന്ധപ്പെട്ട്​ പുതിയ നടപടികൾ സ്വീകരിക്കേണ്ട സമയവുമാണ്​. എന്നാൽ, സർക്കാറിന്‍റെ ഊർജം മുഴുവൻ ഇപ്പോൾ ​കേന്ദ്രീകരിച്ചിരിക്കുന്നത്​ പുതിയ കാൽവെപ്പിലാണ്​. ഇത്​ പതിമൂന്നാം പദ്ധതിതന്നെ അവതാളത്തിലാക്കുമെന്ന വാദങ്ങളും ശക്തമായിട്ടുണ്ട്​. ഭരണഘടനയുടെ 73, 74 ഭേദഗതികളിലൂടെ 1993 ലാണ്​ തദ്ദേശഭരണരംഗത്ത്​ വ്യവസ്ഥാപിതവും ഏകീകൃതവുമായ മാർഗനിർദേശങ്ങൾ വന്നത്​. ഭേദഗതിയുടെ കൂട്ടിച്ചേർക്കപ്പെട്ട പാർട്ട്​ 9ലും പട്ടിക 11ലും പഞ്ചായത്തുകളെ സംബന്ധിച്ചും​ പാർട്ട്​ 9 എയിലും പട്ടിക 12ലും നഗരങ്ങളെക്കുറിച്ചും​ പ്രതിപാദിക്കുന്നു. പഞ്ചായത്തുതലത്തിൽ ത്രിതല സംവിധാനവും നഗരസഭകളിൽ അത്​ ഏകീകൃത സംവിധാനമാണ്​. അപ്രകാരം ഭരണഘടനതന്നെ വ്യത്യസ്ത നയസമീപനം സ്വീകരിച്ച വകുപ്പുകൾ ഏകീകൃതമാക്കണമെന്ന നിലപാട്​ ഭരണഘടന വിരുദ്ധമെന്നാണ്​ മറ്റൊരു വാദം. മുൻ യു.ഡി.എഫ്​ സർക്കാർ വെട്ടിമുറിച്ച ഗ്രാമവിസന വകുപ്പും നഗരകാര്യവകുപ്പും പഞ്ചായത്ത്​ വകുപ്പും ഏകീകരിക്കാനുള്ള ശ്രമമാണ്​ ഇപ്പോൾ നടക്കുന്നതെന്ന സർക്കാർവാദം തെറ്റെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുൻ യു.ഡി.എഫ്​ സർക്കാർ ഈ വകുപ്പുകൾ വെവ്വേറെ മന്ത്രിമാർക്ക്​ നൽകുക മാത്രമാണ്​ ചെയ്തതത്രെ. തദ്ദേശഭരണ പൊതുസർവിസ്​ നിലവിൽവന്നതോടെ ജീവനക്കാർ തമ്മിലെ സീനിയോറിറ്റി തർക്കം വലിയ ചർച്ചയിലേക്ക്​ ഇപ്പോൾതന്നെ കടന്നിട്ടുണ്ട്​. പഞ്ചായത്ത്​ വകുപ്പിൽ എട്ട്​ വർഷം സീനിയോറിറ്റിയുള്ളവർ ജൂനിയർ സൂപ്രണ്ട്​ തസ്തികയിലും മുനിസിപ്പാലിറ്റികളിൽ 12- 15 വർഷംവരെ സേവനമുള്ളവർ യു.ഡി.സി തസ്തികയിലുമാണുള്ളത്​. പുതിയ തീരുമാനംവഴി 941 പഞ്ചായത്ത്​ ജീവനക്കാർ സീനിയറായി മാറുകയും മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും ജീവനക്കാർ അവർക്ക്​ കീഴിൽ ജൂനിയറായി മാറുന്ന സാഹചര്യമാണുള്ളത്​. എ. സക്കീർ ഹുസൈൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story