Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:37 AM IST Updated On
date_range 1 March 2022 5:37 AM ISTപഠ്‌ന ലിഖ്ന അഭിയാന്‍ ക്ലാസ് സന്ദര്‍ശിച്ചു
text_fieldsbookmark_border
വെള്ളറട: പഠ്‌ന ലിഖ്ന അഭിയാന്‍ പദ്ധതിയിൽ അമ്പൂരി പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ നടക്കുന്ന സാക്ഷരതാപഠന ക്ലാസ് സംസ്ഥാനസാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ.എച്ച്. സാബു സന്ദര്‍ശിച്ചു. അസി.ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, ഫൈനാന്‍സ് ഓഫിസര്‍ അജിത്ത് കുമാര്‍, അമ്പൂരി പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബിന്ദു ബിനു, ജില്ല സാക്ഷരതാ മിഷന്‍ അസി. കോഓഡിനേറ്റര്‍ ബി. സജീവ്, ആദിവാസി സ്‌കൂള്‍ അധ്യാപകന്‍ ജയിംസ്, നോഡല്‍ പ്രേരക് ജി. രാജീവ്, പ്രേരക്മാരായ എം.അപ്പുക്കുട്ടന്‍, ശ്രീകല. എ, ഗീതാകുമാരി എസ്. റിസോഴ്‌സ് പേഴ്‌സണ്‍ ജ്യോതി വിദ്യാധരന്‍, പഠിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഠിതാക്കള്‍ സാക്ഷരതാ ഗാനം പാടിയാണ് ഡയറക്ടറെ സ്വീകരിച്ചത്. പഠിതാക്കള്‍ അവരുടെ ജീവിതാനുഭവങ്ങളും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
