Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:36 AM IST Updated On
date_range 1 March 2022 5:36 AM ISTനെയ്യാറില്‍ മുങ്ങിമരിച്ചു
text_fieldsbookmark_border
യുവാവ് പാറശ്ശാല: നെയ്യാറില്‍ കുളിക്കുന്നതിനിടെ, യുവാവ് മുങ്ങിമരിച്ചു. ഒറ്റശേഖരമംഗലം മനക്കള മാങ്കൂട്ടത്തില്‍ വീട്ടില്‍ രഞ്ജിത് (38) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ രഞ്ജിത്തും സുഹൃത്തുമായി ചെങ്കലിലുള്ള മറ്റൊരു സുഹൃത്തിനെ കണ്ട് തിരിയെ വരുമ്പോള്‍ പ്രിയമൂട്ടിലുള്ള ഇളംതോട്ടം കടവില്‍ കുളിക്കുന്നതിനിടെ, കയത്തില്‍ അകപ്പെടുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു സംഭവം. നെയ്യാറ്റിന്‍കരയില്‍നിന്ന് അഗ്‌നി ശമന സേനയെത്തി കരക്കെടുത്ത മൃതദേഹം നെയ്യാറ്റിന്‍കര ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story