Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:36 AM IST Updated On
date_range 1 March 2022 5:36 AM ISTശാസ്ത്രകലാ ജാഥയുമായി മടവൂർ ഗവ. എൽ.പി സ്കൂൾ
text_fieldsbookmark_border
കിളിമാനൂർ: ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് മടവൂർ ഗവ.എൽ.പി.എസിലെ കുരുന്നുകൾ നയിക്കുന്ന ശാസ്ത്ര കലാജാഥ അവതരണ മികവ് കൊണ്ടും പ്രമേയം കൊണ്ടും ശ്രദ്ധേയമാകുന്നു. കലാജാഥ മടവൂർ-പള്ളിക്കൽ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. സ്കൂൾ നാടക ക്ലബ് രംഗകേളിയാണ് നേതൃത്വം നൽകുന്നത്. ആദ്യ അരങ്ങിന്റെ ഉദ്ഘാടനം മടവൂർ സൊസൈറ്റി ജങ്ഷനിൽ വി. ജോയി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം. ബിജുകുമാർ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ എ. ഇക്ബാൽ സ്വാഗതവും പി.ടി.എ പ്രസിഡന്റ് ബി. ബിനുകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
