Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:35 AM IST Updated On
date_range 1 March 2022 5:35 AM ISTകേന്ദ്രം മാധ്യമ സ്വാതന്ത്യം അടിച്ചമർത്തുന്നു -സോഷ്യലിസ്റ്റ് പാർട്ടി
text_fieldsbookmark_border
തിരുവനന്തപുരം: ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവും അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ ധ്വംസനവും നീതി നിഷേധവുമാണെന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ). സർക്കാറിന്‍റെ തെറ്റായ നയസമീപനങ്ങളെ വിമർശിക്കുന്നതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ജനാധിപത്യ സർക്കാറിന് ഭൂഷണമല്ല. സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ വൻദുരന്തങ്ങളിലേക്ക് കേരളത്തെ നയിക്കുന്ന കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും പാർട്ടി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് കായിക്കര ബാബുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ദേശീയ പ്രസിഡന്‍റ് തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. ഇ.കെ. ശ്രീനിവാസൻ, മനോജ് സാരംഗ്, ജോൺ പെരുവന്താനം, ടോമി മാത്യു, എൻ. റാം, ജിജാ ജെയിംസ്, കെ.എസ്. സജിത്, കാട്ടുകുളം ബഷീർ, ജയശ്രീ, കെ.എസ്. ജോഷി, കുമ്പളം സോളമൻ, കെ.വി. അബ്ദുൽ ഖാദർ, പ്ലാസി, പി.വി. പുരുഷോത്തമൻ, ശശിധരൻപിള്ള, സജിദ്ഖാൻ പനവേലി, സക്കറിയ, മുഹമ്മദ് മുണ്ടക്കൽ, ലിജോയ് തോമസ്, സൈറസ് നെറ്റോ, രത്നകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story