Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ-റെയിൽ സർവേ തടയൽ,...

കെ-റെയിൽ സർവേ തടയൽ, അഴൂരിൽ സമരക്കാരെ ബലമായി നീക്കി

text_fields
bookmark_border
കെ-റെയിൽ സർവേ തടയൽ, അഴൂരിൽ സമരക്കാരെ ബലമായി നീക്കി
cancel
ആറ്റിങ്ങൽ: അഴൂര്‍ പഞ്ചായത്തില്‍ പെരുങ്ങുഴി പ്രദേശത്ത്​ കെ-റെയിൽ പദ്ധതിക്കായി സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി ഭൂവുടമകളും പൊതുപ്രവർത്തകരും രംഗത്തുവന്നത്​ സംഘർഷം സൃഷ്ടിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് കെ-റെയിൽ വിരുദ്ധ മുദ്രാവാക്യം മുഴക്കി. ചിറയിന്‍കീഴ്‌ ​െപാലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഉള്ള ​െപാലീസ് സംഘം പ്രവര്‍ത്തകരെയും നാട്ടുകാരെയും തടഞ്ഞ് ഉദ്യോഗസ്ഥരെ കല്ലിടാൻ സഹായിച്ചു. സമരക്കാർ തള്ളിക്കയറാൻ ശ്രമിക്കുകയും ഉപരോധം സൃഷ്ടിക്കുകയും ചെയ്തതോടെ ​െപാലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടർന്ന്​ ​െപാലീസ് സമരക്കാരെ കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന്​ നീക്കി. ഡി.സി.സി ജനറല്‍ സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ്. അനൂപ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബിജു ശ്രീധര്‍, സി.എച്ച്. സജീവ്, പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, നേതാക്കളായ അഴൂര്‍ വിജയന്‍, വി.കെ. ശശിധരന്‍, മാടന്‍വിള നൗഷാദ്, എ.ആര്‍. നിസാര്‍, എസ്.ജി. അനില്‍കുമാര്‍, ആന്റണി ബിനു, ‍അജു കൊച്ചാലുമൂട്, പി. സുജ, ചന്ദ്രബാബു, എം. നിസാം, എം.കെ. ഷാജഹാന്‍, ചന്ദ്രസേനന്‍, പ്രതീഷ് തുടങ്ങിയവരെയാണ് ​െപാലീസ് കസ്റ്റഡിയിൽ എടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story