Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:34 AM IST Updated On
date_range 1 March 2022 5:34 AM ISTഎം.സി റോഡിൽ ബൈക്ക് സ്കൂട്ടറിൽ ഇടിച്ച് വിമുക്തഭടന് ദാരുണാന്ത്യം
text_fieldsbookmark_border
കൊട്ടാരക്കര: എം.സി റോഡിൽ ലോവർ കരിക്കത്ത് ബൈക്ക് സ്കൂട്ടറിൽ ഇടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. തൃക്കണ്ണമംഗൽ പൊയ്കയിൽ വീട്ടിൽ വിമുക്തഭടൻ ജോയ്കുട്ടി തോമസ് (63) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തോടെ എം.സി റോഡിൽ ലോവർ കരിക്കത്ത് റിലയൻസ് പമ്പിന് സമീപമാണ് അപകടം. പെട്രോൾ പമ്പിലേക്ക് പ്രവേശിക്കാനായി തിരിഞ്ഞ ജോയ്കുട്ടിയുടെ സ്കൂട്ടറിലേക്ക് തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ ജോയ്കുട്ടിയുടെ തലക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രികരായ യുവാക്കൾക്കും പരിക്കേറ്റു. മൂവരെയും നാട്ടുകാർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോയ്കുട്ടിയുടെ പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. പട്ടാളത്തിൽനിന്ന് വിരമിച്ച ജോയ്കുട്ടി എറണാകുളം കലൂരിൽ ട്രാഫിക് വാർഡനായി ജോലി നോക്കിവരുകയായിരുന്നു. ഭാര്യ: റോസമ്മ ജോയ്. മക്കൾ: ജാൻസി സുരേഷ്, റെനി ബിബു. മരുമക്കൾ: സുരേഷ് നായർ, ബിബു ജോർജ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് തൃക്കണ്ണമംഗൽ ശാലേം മാർത്തോമ ചർച്ച് സെമിത്തേരിയിൽ. ചിത്രം : ജോയ്കുട്ടി തോമസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
