Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചാനൽ ഷോയിൽ പെരിയാറിനെ...

ചാനൽ ഷോയിൽ പെരിയാറിനെ അവതരിപ്പിച്ച കുട്ടിക്ക്​ വധഭീഷണി; സംഘ്​പരിവാർ പ്രവർത്തകൻ അറസ്റ്റിൽ

text_fields
bookmark_border
ചെ​ന്നൈ: സീ ​ത​മി​ഴി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന 'ജൂ​നി​യ​ർ സൂ​പ്പ​ർ സ്റ്റാ​ർ' പ​രി​പാ​ടി​യി​ൽ സ​മൂ​ഹ പ​രി​ഷ്ക​ർ​ത്താ​വാ​യ പെ​രി​യാ​റി​ന്‍റെ വേ​ഷ​മി​ട്ട്​ അ​ഭി​ന​യി​ച്ച കു​ട്ടി​ക്ക്​ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഘ്​​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ. തൂ​ത്തു​ക്കു​ടി കോ​വി​ൽ​പ​ട്ടി വെ​ങ്കി​ടേ​ഷ് കു​മാ​ർ ബാ​ബു​വി​നെ​യാ​ണ്(40) ക​യ​ത്താ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​വി​ൽ​പ​ട്ടി സ​ബ്ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. ഫെ​ബ്രു​വ​രി 19ന് ​സം​പ്രേ​ഷ​ണം ചെ​യ്ത എ​പ്പി​സോ​ഡി​ൽ സ്ത്രീ ​വി​മോ​ച​നം സം​ബ​ന്ധി​ച്ച ഇ.​വി. രാ​മ​സാ​മി എ​ന്ന പെ​രി​യാ​റി​ന്‍റെ വീ​ക്ഷ​ണ​ങ്ങ​ളാ​ണ് കു​ട്ടി അ​വ​ത​രി​പ്പി​ച്ച​ത്. സ്കി​റ്റി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളെ പി​ന്നീ​ട്​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ ഓ​ഫി​സി​ൽ വി​ളി​ച്ചു​വ​രു​ത്തി അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വെ​ങ്കി​ടേ​ഷ് കു​മാ​ർ ബാ​ബു ശ​നി​യാ​ഴ്ച ത​മി​ഴി​ൽ വി​വാ​ദ പോ​സ്റ്റി​ട്ട​ത്. കു​ട്ടി​യെ കൊ​ന്ന് ഒ​രു ജ​ങ്ഷ​നി​ൽ തൂ​ക്ക​ണം. അ​പ്പോ​ൾ മാ​ത്ര​മെ മ​റ്റ് കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും ഭ​യ​പ്പെ​ടു​ക​യു​ള്ളൂ​വെ​ന്നാ​യി​രു​ന്നു ഇ​തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story