Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:33 AM IST Updated On
date_range 28 Feb 2022 5:33 AM ISTജസ്റ്റിസ് ഡി. ശ്രീദേവി അനുസ്മരണം
text_fieldsbookmark_border
തിരുവനന്തപുരം: മദ്യവർജന സമിതിയുടെ സ്ഥാപക രക്ഷാധികാരിയും വനിത കമീഷൻ മുൻ ചെയർപേഴ്സനുമായ ജസ്റ്റിസ് ശ്രീദേവി അനുസ്മരണം മാർച്ച് അഞ്ചിന് രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് ഗാന്ധി ഭവനിൽ നടക്കുമെന്ന് മദ്യവർജന സമിതി സെക്രട്ടറി റസൽ സബർമതിയും പ്രസിഡന്റ് എം. റസീഫും അറിയിച്ചു. പന്ന്യൻ രവീന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെ. മുരളീധരൻ എം.പി, വി. ശശി എം.എൽ.എ, ഡോ. എൻ. രാധാകൃഷ്ണൻ, വിജിലൻസ് എസ്.പി മുഹമ്മദ് ഷാഫി, ജോയന്റ് എക്സൈസ് കമീഷണർ ഗോപകുമാർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ എന്നിവർ പങ്കെടുക്കും. യോഗത്തിൽ ശ്രീദേവി സ്മാരക മാധ്യമ പുരസ്‌കാരം, ബാലപ്രതിഭ പുരസ്‌കാരം എന്നിവ നൽകും. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് സ്വീകരണവും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story