Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:32 AM IST Updated On
date_range 28 Feb 2022 5:32 AM ISTമരുമകളെത്തി, മകനെയും മകളെയും കാത്ത് കുടുംബം
text_fieldsbookmark_border
കഴക്കൂട്ടം: കഴക്കൂട്ടം കരിയിൽ സൻെറ് അന്റണീസ് എൽ.പി സ്കൂളിന് സമീപം രോഹിണിയിൽ വർഷ ഗോപകുമാർ മടങ്ങിയെത്തിയതിന്റെ സന്തോഷമുണ്ടെങ്കിലും കുടുംബത്തിന് ആശങ്കകൾ ഒഴിഞ്ഞിട്ടില്ല. വർഷയുടെ ഭർത്താവ് അശ്വിൻ ഷാജിയും സഹോദരി അശ്വനി ഷാജിയും ഇനിയും തിരിച്ചെത്തേണ്ടതുണ്ട്. ചെർണിവേഴ്സി ബുക്കോമിനിയേഴ്സ് സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ് വർഷ. യുദ്ധം തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പാണ് വർഷ കീവിൽ നിന്നും ചെർണിവേഴ്സിലെത്തി അവിടെ നിന്നും നാട്ടിലേക്ക് മടങ്ങുന്നത്. കീവിന് അടുത്തുള്ള വിൻസ്റ്റീലിലായിരുന്നു ഭർത്താവ് അശ്വിൻ. യുക്രെയിനിൻ വെച്ച് പരിചയപ്പെട്ട ഇവർ ഒരു വർഷം മുമ്പ് ഗുരുവായൂരിൽ വെച്ചാണ് വിവാഹിതരായത്. എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ അശ്വിൻ നാട്ടിലെത്തി ഇക്കഴിഞ്ഞ 14നാണ് യുക്രെയിനിലേക്ക് മടങ്ങിയത്. സഹോദരി അശ്വനി രണ്ട് മാസങ്ങൾക്ക് മുൻപാണ് എം.ബി.ബി.എസ് പഠനത്തിനായി യുക്രെയിനിൻ എത്തിയത്. ഇവർ നാട്ടിലേക്ക് വരുന്നതിന്റെ ഭാഗമായി റുമാനിയ അതിർത്തിയിലേക്ക് തിരിച്ചിട്ടുണ്ട് എന്ന് അറിയിപ്പ് ലഭിച്ചതിന്റെ ആശ്വാസത്തിലാണ് കുടുംബം. ഇന്നലെ വൈകീട്ട് 6.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വർഷയെ അശ്വിൻെറ മാതാപിതാക്കളായ ഷാജിയും സിന്ദുവും ചേർന്നാണ് വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നത്. മക്കളുടെ വരവിനായി പ്രാർഥനയോടെ കാത്തിരിക്കുകയാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
