Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:32 AM IST Updated On
date_range 28 Feb 2022 5:32 AM ISTതീപിടിത്തമുണ്ടായ കടയില്‍ അഗ്നിശമന സേന പരിശോധന നടത്തി
text_fieldsbookmark_border
വെഞ്ഞാറമൂട്: വെമ്പായത്ത് തീപിടിത്തത്തില്‍ കത്തി നശിച്ച കടയില്‍ അഗ്നിശമനസേന ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഫയര്‍ഫോഴ്‌സ് റീജനല്‍ ഫയര്‍ ഓഫിസര്‍ ദിലീപന്‍, ജില്ല ഓഫിസര്‍ സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കത്തി നശിച്ച എ.എന്‍. ട്രേഡേഴ്‌സിൽ പരിശോധന നടത്തിയത്. ശനിയാഴ്ച രാത്രി 7.30ന് ആയിരുന്നു തീപിടിത്തം. തിങ്കളാഴ്ച കെ.എസ്.ഇ.ബിയുടെയും ഫോറന്‍സിക് വിഭാഗത്തിന്റെയും പരിശോധന ഉണ്ടാവും. തീപിടിത്തത്തിൽ ജീവനക്കാരനായ വെമ്പായം കല്ലുവരമ്പ് മുണ്ടുകോണം ദാറുല്‍ സലാമില്‍ നിസാം(48) മരിച്ചു. file name കാപ്ഷൻ vjd- vembayam a.n. traders.jpg വെഞ്ഞാറമൂട് ശനിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ കത്തി നശിച്ച വെമ്പായത്തെ എ.എന്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനം നിസാമിന്റെ മരണം നാടിന്റെ നൊമ്പരമായി വെഞ്ഞാറമൂട്: വെമ്പായം മുണ്ടുകോണത്ത് ദാറുല്‍ സലാമില്‍ നിസാമിന്റെ (48) അകാലത്തിലുള്ള വേര്‍പാട് നാടിന്റെയാകെ നൊമ്പരമായി. ശനിയാഴ്ച വെമ്പായത്ത് പെയിന്റ് കടയിലുണ്ടായ തീപിടിത്തത്തിലാണ് നിസാം മരണമടഞ്ഞത്. 20 വര്‍ഷക്കാലം ഗള്‍ഫില്‍ ആയിരുന്നു. നാട്ടില്‍ എത്തി ചില്ലറ ജോലികള്‍ ചെയ്ത് ജീവിക്കുന്നതിനിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. മൂന്ന് മാസം മുമ്പാണ് വെമ്പായത്ത് എ.എന്‍ ട്രേഡേഴ്‌സില്‍ സഹായിയായി എത്തുന്നത്. തീപിടിത്തമുണ്ടായപ്പോൾ മറ്റുള്ളവര്‍ക്ക് ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞെങ്കിലും നിസാമിന് തടസ്സമായത് ആരോഗ്യപ്രശ്‌നങ്ങളായാിരുന്നു. തീപിടിത്തമുണ്ടായി ആദ്യ മണിക്കൂറുകളില്‍ ജീവനക്കാര്‍ക്കൊപ്പം നിസാമും രക്ഷപ്പെട്ടിട്ടുണ്ടാവുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ മറ്റു ജീവനക്കാരെ ഫോണിലൂടെ ബന്ധപ്പെട്ട് കുഴപ്പമൊന്നുമില്ലന്ന് ഉറപ്പിക്കാന്‍ കഴിെഞ്ഞങ്കിലും നിസാമിന്റെ ഫോണില്‍ നിന്നുമാത്രം പ്രതികരണമൊന്നുമുണ്ടായില്ല. തുടര്‍ന്ന് സംശയം ബലപ്പെടുകയും തീ നിയന്ത്രണവിധേയമാക്കിയ അഗ്നിശമനസേന നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ നിലയില്‍ നിസാമിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി ഇന്‍ക്വസ്റ്റിനുശേഷം കന്യാകുളങ്ങര ജമാഅത്തില്‍ ഖബറടക്കി. റജീനാബീവിയാണ് ഭാര്യ. റംസി, റഷീബ്, നാഫിയ ഫാത്തിമ എന്നിവര്‍ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story