Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:34 AM IST Updated On
date_range 27 Feb 2022 5:34 AM ISTതാൽക്കാലികക്കാരെ സ്ഥിരപ്പെടുത്തി; ലൈബ്രേറിയൻ ഗ്രേഡ് റാങ്ക്പട്ടികയിലുള്ളവർ ആശങ്കയിൽ
text_fieldsbookmark_border
തിരുവനന്തപുരം: താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതോടെ പഞ്ചായത്ത് ലൈബ്രേറിയൻ ഗ്രേഡ് 4 റാങ്ക്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ആശങ്കയിൽ. 650 ഓളം പേരുടെ റാങ്ക്പട്ടികയിൽനിന്ന് രണ്ടരവർഷത്തിനിടെ നടന്നത് 69 നിയമനം മാത്രം. കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ, സ്ഥിരപ്പെടാത്ത 522 താൽക്കാലിക ജീവനക്കാരുടേതടക്കം നിലവിലുള്ള 872 ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തണമെന്ന് പഞ്ചായത്ത് ലൈബ്രേറിയൻ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് ലൈബ്രേറിയൻ തസ്തികയിലേക്ക് 15 വർഷത്തിനുശേഷമാണ് വിജ്ഞാപനമായത്. 2019 ജൂണിൽ റാങ്ക്പട്ടികയും നിലവിൽ വന്നു. 15 വർഷത്തോളമായി ഈ തസ്തികയിൽ താൽക്കാലികക്കാരാണുള്ളത്. ഇങ്ങനെ 10 വർഷം പൂർത്തിയാക്കിയ 350 ഓളം പേരെ അടുത്തിടെ സർക്കാർ സ്ഥിരപ്പെടുത്തി. കണ്ടിൻജന്‍റ് തൊഴിലാളികൾ, തൂപ്പുകാർ തുടങ്ങിയവരാണ് താൽക്കാലികമായി ലൈബ്രേറിയന്മാരായി ജോലിക്ക് കയറിയത്. ഇവരിൽ പത്താംക്ലാസ് പാസാകാത്തവർ പോലും ഉണ്ടെന്ന് റാങ്ക് ഹോൾഡേഴ്സ് ഭാരവാഹികൾ കുറ്റപ്പെടുത്തി. താൽക്കാലികക്കാരെ പിരിച്ചുവിട്ട് പി.എസ്.സി പട്ടികയിൽ നിന്ന് ഉടൻ നിയമനം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മാർച്ച് രണ്ടുമുതൽ സെക്രേട്ടറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തും. വി.ജി. വിദ്യ, ബിനുലക്ഷ്മി, മനേഷ്കുമാർ, ഷിജി മോൾ, ആശ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story