Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:33 AM IST Updated On
date_range 27 Feb 2022 5:33 AM ISTതെക്കൻ കേരളത്തിൽ മഴക്ക് സാധ്യത
text_fieldsbookmark_border
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ അന്തമാൻ കടലിലും സമീപപ്രദേശങ്ങളിലുമായി ഞായറാഴ്‌ചയോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി മാറും. ഇതിന്‍റെ ഫലമായി മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ തെക്കന്‍ കേരളത്തില്‍ മഴക്ക് സാധ്യതയുണ്ട്. ന്യൂനമർദം ശ്രീലങ്ക ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന തെക്ക് അന്തമാന്‍ കടലിലും മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ തെക്ക് പടിഞ്ഞാറന്‍-അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story