Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാഭ്യാസ വകുപ്പ്​...

വിദ്യാഭ്യാസ വകുപ്പ്​ കോർ കമ്മിറ്റിയെ രാഷ്ട്രീയ സമിതിയാക്കിയെന്ന്​ വിമർശനം തിരുവനന്തപുരം: ഖാദർ കമ്മിറ്റി ഒന്നാംഘട്ട റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി സ്​പെഷൽ റൂൾസ്​ തയാറാക്കുന്നതിനായി സർക്കാർ നിയോഗിച്ച കോർ കമ്മിറ്റി രാഷ്ട്രീയ സമിതിയായെന്ന്​ വിമർശനം. കെ.എസ്​.ടി.എ മുൻ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ അംഗങ്ങളാക്കിയുള്ള കമ്മിറ്റിക്കെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്തുവന്നു. ഡോ.സി. രാമകൃഷ്ണൻ, ജി. ജ്യോതിചൂഡൻ, കെ.സി ഹരികൃഷ്ണൻ, സി.പി. പത്മരാജ്​, ആർ. മുരളീധരൻ പിള്ള, എ.കെ. സുരേഷ്​ കുമാർ എന്നിവരാണ്​ സമിതി അംഗങ്ങൾ. ഇതിൽ സി. രാമകൃഷ്ണൻ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനും എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അഡീഷനൽ പ്രൈവറ്റ്​ സെക്രട്ടറിയായി പ്രവർത്തിച്ചയാളുമാണ്​. കെ.സി. ഹരികൃഷ്ണൻ സമീപകാലം വരെ കെ.എസ്​.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ്​. മറ്റുള്ള അംഗങ്ങൾ ഇടത് സർവിസ്​ സംഘടനകളിൽ അംഗങ്ങളായവരോ റിട്ടയർ ചെയ്ത മുൻ അംഗങ്ങളോ ആണെന്നാണ്​ ആക്ഷേപം. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരോ വിദ്യാഭ്യാസ വിചക്ഷണന്മാരോ ഉൾപ്പെടാത്ത കമ്മിറ്റിയിൽ സി.പി.എം അനുകൂല അധ്യാപക-അനധ്യാപക സംഘടനകളിലെ മുൻ ഭാരവാഹികളാണ് അംഗങ്ങളായിട്ടുള്ളതെന്ന്​ എ.എച്ച്​.എസ്​.ടി.എ ആരോപിച്ചു. മാർക്സിസ്റ്റ്​ - കമ്യൂണിസ്റ്റ് അജണ്ടകൾ വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിക്കാനുള്ള സർക്കാറിന്‍റെ ഗൂഢപദ്ധതിയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും ജനറൽ സെക്രട്ടറി എസ്. മനോജ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ്​ കോർ കമ്മിറ്റിയെ രാഷ്ട്രീയ സമിതിയാക്കിയെന്ന്​ വിമർശനം

text_fields
bookmark_border

തിരുവനന്തപുരം: ഖാദർ കമ്മിറ്റി ഒന്നാംഘട്ട റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി സ്​പെഷൽ റൂൾസ്​ തയാറാക്കുന്നതിനായി സർക്കാർ നിയോഗിച്ച കോർ കമ്മിറ്റി രാഷ്ട്രീയ സമിതിയായെന്ന്​ വിമർശനം. കെ.എസ്​.ടി.എ മുൻ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ അംഗങ്ങളാക്കിയുള്ള കമ്മിറ്റിക്കെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്തുവന്നു. ഡോ.സി. രാമകൃഷ്ണൻ, ജി. ജ്യോതിചൂഡൻ, കെ.സി ഹരികൃഷ്ണൻ, സി.പി. പത്മരാജ്​, ആർ. മുരളീധരൻ പിള്ള, എ.കെ. സുരേഷ്​ കുമാർ എന്നിവരാണ്​ സമിതി അംഗങ്ങൾ. ഇതിൽ സി. രാമകൃഷ്ണൻ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനും എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അഡീഷനൽ പ്രൈവറ്റ്​ സെക്രട്ടറിയായി പ്രവർത്തിച്ചയാളുമാണ്​. കെ.സി. ഹരികൃഷ്ണൻ സമീപകാലം വരെ കെ.എസ്​.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ്​. മറ്റുള്ള അംഗങ്ങൾ ഇടത് സർവിസ്​ സംഘടനകളിൽ അംഗങ്ങളായവരോ റിട്ടയർ ചെയ്ത മുൻ അംഗങ്ങളോ ആണെന്നാണ്​ ആക്ഷേപം. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരോ വിദ്യാഭ്യാസ വിചക്ഷണന്മാരോ ഉൾപ്പെടാത്ത കമ്മിറ്റിയിൽ സി.പി.എം അനുകൂല അധ്യാപക-അനധ്യാപക സംഘടനകളിലെ മുൻ ഭാരവാഹികളാണ് അംഗങ്ങളായിട്ടുള്ളതെന്ന്​ എ.എച്ച്​.എസ്​.ടി.എ ആരോപിച്ചു. മാർക്സിസ്റ്റ്​ - കമ്യൂണിസ്റ്റ് അജണ്ടകൾ വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിക്കാനുള്ള സർക്കാറിന്‍റെ ഗൂഢപദ്ധതിയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും ജനറൽ സെക്രട്ടറി എസ്. മനോജ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story