Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:38 AM IST Updated On
date_range 26 Feb 2022 5:38 AM ISTആംബുലൻസ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
text_fieldsbookmark_border
നെടുമങ്ങാട്: ആംബുലൻസ് ഡ്രൈവറെ തലക്കടിച്ച് പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം ആയിരനല്ലൂർ മണലിൽ കിണറ്റുമുക്ക് സതീഷ് ഭവനിൽ നിന്നും മഞ്ച പുന്നവേലിക്കോണം കിച്ചു ഭവനിൽ താമസിക്കുന്ന സതീഷിനെയാണ്(30) നെടുമങ്ങാട് െപാലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ജില്ല ആശുപത്രിയിൽ വരുന്ന ആംബുലൻസ് ഓട്ടങ്ങൾ കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ജില്ല ആശുപത്രിയിക്ക് മുന്നിലെ ആംബുലൻസ് ഡ്രൈവറായ ആനാട് സ്വദേശി രാജീവിനെ സതീഷ് ഇരുമ്പ് കഷണം കൊണ്ട് തലക്കടിക്കുകയായിരുന്നു. നെടുമങ്ങാട് െപാലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ്.ഐ സുനിൽ ഗോപി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സീനിയോറിറ്റി വിഷയവുമായി ബന്ധപ്പെട്ട് ആംബുലൻസിൻെറ ഡ്രൈവർമാർ തമ്മിൽ ഇവിടെ തർക്കങ്ങൾ പതിവാണ്. ഒരു ആംബുലൻസിന് വേണ്ടി ആശുപത്രി ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും ഓട്ടം പിടിച്ചുകൊടുക്കുന്നു എന്ന പരാതി നിലവിലുണ്ട്. സീനിയോറിറ്റി അനുസരിച്ച് ഒാട്ടം എടുക്കാൻ ഒരു വിഭാഗം തയാറാവാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. സാമൂഹിക വിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്ന ആംബുലൻസ് ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നെടുമങ്ങാട് െപാലീസ് അറിയിച്ചു. ഫോേട്ടാ:പ്രതി സതീഷ്(30)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
