Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെറ്റച്ചൽ-നന്ദിയോട്...

ചെറ്റച്ചൽ-നന്ദിയോട് റോഡ്‌ നവീകരണം പൂർത്തിയാകുന്നു

text_fields
bookmark_border
ചെറ്റച്ചൽ-നന്ദിയോട് റോഡ്‌ നവീകരണം പൂർത്തിയാകുന്നു
cancel
വിതുര: കാത്തിരിപ്പിനുശേഷം ചെറ്റച്ചൽ-നന്ദിയോട് റോഡ്‌ നവീകരണം യാഥാർഥ്യമാകുന്നു. പണി തുടങ്ങി മൂന്നുവർഷം കഴിയുമ്പോഴാണ് നിർമാണം പൂർത്തിയാകുന്നത്. നന്ദിയോട് മുതൽ ചെറ്റച്ചൽ വരെയുള്ള ഏഴ് കിലോമീറ്റർ റോഡാണ് നവീകരിക്കുന്നത്. ഓടയും നടപ്പാതയുമുൾപ്പെടെ 14 മീറ്റർ വീതിയിലാണ് റോഡ് നിർമാണം. റോഡിലെ വശങ്ങളിലെ സുരക്ഷാവേലി നിർമാണവും സീബ്രാവരകളിടുന്ന ജോലികളും പൂർത്തിയാകുന്നതോടെ റോഡ് പൂർണമായും ഗതാഗതയോഗ്യമാകും. റോഡിന്റെ നവീകരണത്തിനായി 9.68 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ, കരാറെടുക്കാനാളില്ലാതെ വൈകി. 2019 ൽ പണി തുടങ്ങിയെങ്കിലും വളരെ പതുക്കെയാണ് പ്രവർത്തനങ്ങളെന്ന് ആക്ഷേപമുയർന്നിരുന്നു. പുറമ്പോക്ക് അളന്നുതിരിച്ചെങ്കിലും പലയിടത്തും അളവ് കൃത്യമായല്ല നടന്നതെന്നും പരാതിയുയർന്നു. ഫോേട്ടാ: നിർമാണം പൂർത്തിയാകുന്ന ചെറ്റച്ചൽ-നന്ദിയോട് റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story