Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:38 AM IST Updated On
date_range 26 Feb 2022 5:38 AM ISTനെൽകർഷകരുടെ സംരക്ഷണം മുഖ്യലക്ഷ്യം -മന്ത്രി ജി.ആർ. അനിൽ
text_fieldsbookmark_border
കിളിമാനൂർ: കാർഷിക മേഖലയെയും നെൽകർഷകരെയും സംരക്ഷിക്കുന്ന സർക്കാറാണ് കേരളത്തിലേതെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. വെള്ളല്ലൂരിൽ എം.കെ. സുകുമാരൻ സ്മൃതിമണ്ഡപം അനാച്ഛാദനവും സി.പി.ഐ വെള്ളല്ലൂർ ബ്രാഞ്ച് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 17 രൂപക്ക് നെല്ല് സംഭരണവില നിശ്ചയിക്കുമ്പോൾ കേരളത്തിൽ 28 രൂപയാണ്. ഭക്ഷ്യമേഖലയിൽ കേന്ദ്രവിഹിതം വർധിപ്പിക്കാൻ കേരളത്തിലെ യു.ഡി.എഫ് എം.പിമാർ ഇടപെടുന്നില്ല. പാർലമൻെറിൽ ഇവർ നിസ്സംഗത പാലിക്കുന്നു. വെള്ളല്ലൂരിൽ മാവേലി സ്റ്റോർ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ വെള്ളല്ലൂർ ശശിധരൻ അധ്യക്ഷതവഹിച്ചു. ദീപു അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി സതീഷ് വെള്ളല്ലൂർ റിപ്പോർട്ട് അവതരിപ്പിച്ചു. വിജയകുമാർ, എ.എം. റാഫി, ജി.എൽ അജീഷ്, ബി.എസ്. റെജി, എസ്. സത്യശീലൻ, ധനപാലൻ നായർ, സലീം വട്ടവിള എന്നിവർ സംസാരിച്ചു. സംരംഭകൻ സുശീലൻ, മാതൃക യുവകർഷകൻ സനിൽ തൈക്കൂട്ടം, വെള്ളല്ലൂരിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ എം.കെ. സു കുമാരന്റെ ഭാര്യ വാസന്തി, എം. കരുണാകരന്റെ മകൾ ഹേന, കൂടാതെ 16, 17 വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെയുംആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
