Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:38 AM IST Updated On
date_range 26 Feb 2022 5:38 AM ISTപനങ്ങാട്ടുകരിയിലെ മാലിന്യ നിക്ഷേപത്തിനെതിരെ ജനകീയ പ്രതിഷേധ ജ്വാല
text_fieldsbookmark_border
നെയ്യാറ്റിൻകര: പനങ്ങാട്ടുകരിയിലെ ഖരമാലിന്യ നിക്ഷേപത്തിൽ പ്രതിഷേധിച്ച് സേവ് പനങ്ങാട്ടുകരി ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ സുമൻജിത് മിഷ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ.കെ. അനിതകുമാരി, എൻ.കെ. രഞ്ജിത്ത്, അയണിത്തോട്ടം കൃഷ്ണൻ നായർ, സുരേഷ് കുമാർ, ചന്ദ്രകിരൺ, ഷാജു കുമാർ, മണത്തല ഉണ്ണി, പനങ്ങാട്ടുകരി സുരേഷ്, ടി.ഡി. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ ജ്വാലക്ക് മുരളീധരൻ നായർ, അശോക് കുമാർ, എ. കൃഷ്ണൻകുട്ടി, നരേന്ദ്രൻ, മോഹനൻ, വന്ദന, ദീപ്തി, ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം: blpm pradishedam
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story