Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:37 AM IST Updated On
date_range 26 Feb 2022 5:37 AM ISTഅതിഥി ഉംറ വിസ സേവനം റദ്ദാക്കി
text_fieldsbookmark_border
അതിഥി ഉംറ വിസ സേവനം റദ്ദാക്കി ജിദ്ദ: അതിഥി ഉംറ വിസ പദ്ധതി റദ്ദാക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. സൗദിയിൽ ഇഖാമയുള്ള വിദേശികൾക്ക് അടുത്ത ബന്ധുക്കളെ സ്വന്തം ഉത്തരവാദിത്വത്തിൽ അഥിതികളായി ഉംറക്ക് കൊണ്ട് വരാൻ അനുമതി നൽകുന്ന പദ്ധതിയായിരുന്നു 'ഹോസ്റ്റ് ഉംറ വിസ' പദ്ധതി. എന്നാൽ നിലവിൽ നടന്ന് വരുന്ന രീതിയനുസരിച്ച് വിദേശികൾക്ക് ഉംറക്ക് വരാൻ തടസ്സങ്ങളൊന്നുമില്ല. വിദേശികൾക്ക് അടുത്ത ബന്ധുക്കളായ മൂന്ന് മുതൽ അഞ്ച് പേരെ വരെ ഉംറക്ക് കൊണ്ടുവരുവാൻ ഇതിലൂടെ അനുമതി നൽകിയിരുന്നു. ഇങ്ങനെ വരുന്നവർക്ക് മറ്റ് ഉംറ തീർഥാടകരെ പോലെ സൗദിയിൽ ഉംറ സർവിസ് ഏജന്‍റുണ്ടായിരിക്കില്ല. സൗദിയിൽ ഇഖാമയുള്ള ആതിഥേയനായിരിക്കും ഇവരുടെ പൂർണ ഉത്തരവാദിത്തം. ആതിഥേയനോടൊപ്പം താമസിക്കുവാനും യാത്ര ചെയ്യുവാനും ഇവർക്ക് അനുവാദമുണ്ടാകും. കൂടാതെ സ്വദേശികൾക്ക് ബന്ധുക്കളല്ലാത്ത വിദേശികളെ ഉംറക്ക് കൊണ്ട് വരുവാനും ഇതിലൂടെ സാധിച്ചിരുന്നു. ഈ പദ്ധതിയാണ് റദ്ദാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story