Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:36 AM IST Updated On
date_range 26 Feb 2022 5:36 AM ISTമടവൂർ പഞ്ചായത്തിൽ സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് -അടൂർ പ്രകാശ് എം.പി
text_fieldsbookmark_border
കിളിമാനൂർ: രാജീവ് ഗാന്ധിയുടെ കാലത്ത് പഞ്ചായത്തീരാജ് നിയമം രാജ്യസഭയിൽ പരാജയപ്പെടുത്താൻ ഒറ്റക്കെട്ടായിനിന്ന ഇടതുപക്ഷവും ബി.ജെ.പിയും ഇപ്പോൾ പഞ്ചായത്തുകളിൽ ഒരുമിച്ച് ഭരണം നടത്തുകയാണെന്ന് അടൂർ പ്രകാശ് എം.പി ആരോപി ച്ചു. മടവൂർ-പുലിയൂർക്കോണം മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന മടവൂർ പഞ്ചായത്ത് ഓഫിസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ബി.ജെ.പി, എസ്.ഡി.പി.ഐ ബാന്ധവത്തിലാണ് സി.പി.എം ഭരണം നടത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്വീകരിച്ച അടവുനയം സി.പി.എമ്മിന് തുടർഭരണത്തിന് അവസരമൊരുക്കി. സി.പി.എം ബാന്ധവത്തിന്റെ പേരിൽ സംസ്ഥാന പ്രസിഡൻറിന് സ്വന്തം പാർട്ടി ഓഫിസിൽ കയറാനാകാത്ത സാഹചര്യം ഉണ്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ തെരഞ്ഞെടുപ്പുകളിൽ ഈ സഖ്യം സംസ്ഥാനത്ത് വ്യാപകമായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് വനിത അംഗത്തിന്റെ പേരിൽ കള്ളക്കേസ് കൊടുത്ത സംഭവം മുഴുവൻ പഞ്ചായത്തുകൾക്കും നാണക്കേടാണെന്നും അടൂർ പ്രകാശ് എം.പി അഭിപ്രായപ്പെട്ടു. അംഗൻവാടി 13-ാം വാ ർഡിലേക്ക് പുനഃസ്ഥാപിക്കണമെന്നും പഞ്ചായത്തംഗം എ. ഹസീനയെ അധിക്ഷേപിച്ച പഞ്ചായത്ത് പ്രസിഡൻറ് മാപ്പുപറയണമെന്നും കെ.പി.സി.സി നിർവാഹകസമിതി അംഗം വർക്കല കഹാർ ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ആർ. അനിൽ കുമാർ അധ്യക്ഷതവഹിച്ചു. പുലിയൂർക്കോണം മണ്ഡലം പ്രസിഡൻറ് എ. ഹസീ ന, കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി. ആർ.എം ഷഫീർ, ജില്ല പഞ്ചായത്തംഗം ജി.ജി ഗിരികൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി. സൊണാൽജ്, അഡ്വ. എ. റിഹാസ്, എ. ഷിഹാബുദ്ദീൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ. എം.എം. താഹ, പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. രവീന്ദ്രൻ ഉണ്ണിത്താ ൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഫ്സൽ എസ്.ആർ, ബൻഷാ ബഷീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജീന മഖ്ദൂം, സിമിസതീഷ്, സുപ്രഭ, മഹിള കോ ൺഗ്രസ് മടവൂർ മണ്ഡലം പ്രസിഡൻറ് ബീനാ സിറാജ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മിഥുൻ കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. മടവൂർ മാവിൻമൂട് ജങ്ഷൻ മുതൽ പഞ്ചായത്ത് ഓഫിസ് വരെ പ്രതിഷേധ പ്രകടനം നടത്തി. മുന്നൂറോളം പ്രവർത്തകർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
