Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട് നഷ്​ടപ്പെട്ട...

വീട് നഷ്​ടപ്പെട്ട വിധവയോട് കൈക്കൂലി ചോദിച്ചു; നഷ്ടപരിഹാരം നൽകാൻ ലോകായുക്ത ഉത്തരവ്

text_fields
bookmark_border
തിരുവനന്തപുരം: പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട വിധവയോട് ഡെപ്യൂട്ടി തഹസിൽദാർ കൈക്കൂലി ചോദിച്ചെന്ന പരാതിയിൽ നഷ്ടപരിഹാരമായി 50,000 രൂപയും പലിശയും നൽകാൻ ലോകായുക്ത ഉത്തരവ്​. നെടുമങ്ങാട് വെള്ളനാട് പുതുക്കുളങ്ങര വിളയിൽ വീട്ടിൽ ഓമനയാണ് പരാതിക്കാരി. 62 വയസ്സായ പരാതിക്കാരിക്ക് കുട്ടികളില്ല. 84 വയസ്സായ മാതാവിനൊപ്പമായിരുന്നു താമസം. പ്രകൃതിക്ഷോഭത്തിൽ 2014 മേയ്​ നാലിന്​ വീട് ഭാഗികമായി തകർന്നു. സ്ഥലം സന്ദർശിച്ച വില്ലേജ് ഓഫിസർ 15,000 രൂപ നഷ്ടപരിഹാരം നിശ്ചയിച്ച് കാട്ടാക്കട തഹസിൽദാർക്ക് റിപ്പോർട്ട്​സമർപ്പിച്ചു. പിന്നീട്, സ്ഥലം പരിശോധിച്ച ഡെപ്യൂട്ടി തഹസിൽദാർ തുക 3000 രൂപയായി കുറച്ചു. മൂന്നു​ മാസത്തിനു ശേഷം വീട് പൂർണമായും തകർന്നു. പിന്നീട്, ചെറിയ ഓല ഷെഡിലാണ് പരാതിക്കാരിയും മാതാവും താമസിച്ചത്. 2019ൽ മാതാവ്​ മരിച്ചു. തഹസീൽദാറെയും അഡീഷനൽ തഹസീൽദാറെയും വെള്ളനാട് വില്ലേജ് ഓഫിസറെയും എതിർ കക്ഷികളാക്കിയാണ് പരാതിക്കാരി ലോകായുക്തയിൽ കേസ് ഫയൽ ചെയ്തത്. അ​ന്വേഷണം നടത്തിയ ലോകായുക്ത തഹസീൽദാറുടെയും വില്ലേജ് ഓഫിസറുടെയും മനോഭാവത്തെ നിശിതമായി വിമർശിച്ചു. പരാതിക്കാരിക്ക് 50,000 രൂപയും പലിശയും നൽകാൻ റവന്യൂ സെക്രട്ടറിക്ക് നിർദേശം നല്കി. 2017 നവംബർ 21 മുതൽ ആറ്​ ശതമാനം പലിശയാണ്​ നൽകേണ്ടത്​. തുക രണ്ടു മാസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ ഒമ്പത്​ ശതമാനം പലിശ നൽകണം. റവന്യൂ സെക്രട്ടറിയുടെ നടപടി റിപ്പോർട്ടിനായി കേസ് മേയ്​ 20 ലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story