Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:33 AM IST Updated On
date_range 26 Feb 2022 5:33 AM ISTന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സര്‍ക്കാർ നയം പ്രതിഷേധാര്‍ഹമെന്ന് എൻ.എസ്.എസ്
text_fieldsbookmark_border
ചങ്ങനാശ്ശേരി: നായര്‍ സര്‍വിസ് സൊസൈറ്റിയുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സര്‍ക്കാർ നയം പ്രതിഷേധാര്‍ഹമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മന്നം സമാധിദിനാചരണത്തില്‍ ഉപവാസം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും വേണ്ടിയുള്ള സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ജീവിതം മുഴുവന്‍ മാറ്റിവെച്ച മഹാത്മാവാണ് മന്നത്ത് പദ്മനാഭന്‍. അദ്ദേഹം പടുത്തുയര്‍ത്തിയ നായര്‍ സര്‍വിസ് സൊസൈറ്റിയെന്ന പ്രസ്ഥാനത്തെയും അത് പിന്തുടരുന്ന സേവനങ്ങളെയും അംഗീകരിക്കാത്ത ആളുകളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അത് നാം തിരിച്ചറിയണം. വിദ്യാഭ്യാസ, ആതുര സേവന രംഗത്ത് നിസ്വാർഥ സേവനമാണ് എന്‍.എസ്.എസ് ചെയ്യുന്നത്. അത് അംഗീകരിക്കാത്ത വികല നിലപാടാണ് അധികാരവര്‍ഗം സ്വീകരിച്ചിരിക്കുന്നത്. എന്‍.എസ്.എസിന്‍റെ ന്യായമായതും അര്‍ഹമായതുമായ അംഗീകാരം നേടിയെടുക്കുന്നതിന് ആവശ്യമായ ഒരു കൂട്ടായ്മ സമുദായത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഒരു ആക്രമണത്തിനും എന്‍.എസ്.എസ് തയാറല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിവേചനമില്ല. തെറ്റു കണ്ടാല്‍ ചൂണ്ടിക്കാണിക്കും. എന്‍.എസ്.എസിന് ന്യായമായ രീതിയില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാന്‍ വേണ്ട കാര്യങ്ങളെപ്പറ്റി സർക്കാർ ചിന്തിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും സര്‍ക്കാറിന്‍റെ ശ്രദ്ധയിലേക്കാണ് വിഷയങ്ങള്‍ ഉന്നയിക്കുന്നതെന്നും സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story