Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:37 AM IST Updated On
date_range 25 Feb 2022 5:37 AM ISTവീടുകയറി അക്രമം; രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
വെള്ളറട: നെയ്യാര്‍ ഡാം കോട്ടൂര്‍ മുണ്ടണി കോളനിയില്‍ പ്രകാശനെയും അമ്മയെയും വീടുകയറി ആക്രമിച്ച രണ്ടുപേരെ നെയ്യാര്‍ ഡാം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടൂര്‍ മുണ്ടണിനട എം.എന്‍ നഗര്‍ കോളനിയില്‍ പ്രദീപ് (32), ഭരതന്നൂര്‍ കൊച്ചുവയല്‍ അംബേദ്കര്‍ കോളനിയില്‍ ബ്ലോക്ക് നമ്പര്‍ 44ല്‍ മുകേഷ് ലാല്‍ (27) എന്നിവരാണ് പിടിയിലായത്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമത്തില്‍ കലാശിച്ചത്. രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്തിന്റെ നേതൃത്വത്തില്‍ നെയ്യാര്‍ ഡാം സി.ഐ ബിജോയ്, എസ്.ഐ പ്രമോദ്, എ.എസ്.ഐ ഷാജിത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്. ചിത്രം.പ്രദീപ് ( 32),ലാല്‍ (27).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
.jpg)